ഇരിട്ടി പുതിയ പാലം നാലുമാസത്തിനകം തുറക്കുമെന്ന് കരാറുകാർ
text_fieldsഇരിട്ടി: പുനരാരംഭിച്ച ഇരിട്ടി പാലം പണി പൂർത്തിയാക്കി ഡിസംബറോടെ ഗതാഗതം സാധ്യമാകുമെന്ന് കരാർ കമ്പനി. തലശ്ശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിെൻറ ഭാഗമായാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിെൻറ മൂന്നാമത്തെ സ്പാനിെൻറ ഉപരിതല വാർപ്പിനുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
രണ്ടുമാസം മുമ്പ് പാലത്തിെൻറ ഇരിട്ടി ടൗൺ ഭാഗത്തെ തൂണിനെയും പായം ഭാഗത്തെ തൂണിനെയും ബന്ധിപ്പിച്ച് ഉപരിതല വാർപ്പിനുള്ള ഭാഗം സ്ഥാപിച്ചിരുന്നു. ഇതിനിടെ നിർമാണ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിർത്തിയ പ്രവൃത്തിയാണ് വീണ്ടും ആരംഭിച്ചത്. നവംബർ വരെ കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് കരാർ കമ്പനി. പഴയ പാലം അപകടഭീഷണിയിലായതും ഗതാഗതക്കുരുക്കും നാൾക്കുനാൾ കൂടിവരുകയാണ്.
കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയമാണ് പാലത്തിെൻറ നിർമാണത്തിൽ വില്ലനായത്. 2016ൽ ആരംഭിച്ച പ്രവൃത്തി 2018 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. ഇതുവരെ നാലു തവണയാണ് കരാർ നീട്ടിനൽകിയത്. 48 മീറ്റർ നീളത്തിൽ മൂന്ന് തൂണുകളിലായി നിർമിക്കുന്ന പാലത്തിന് ആകെ 144 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. ഉയരം 23 മീറ്ററാണ്. ബ്രിട്ടീഷുകാർ നിർമിച്ച നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലത്തിെൻറയും നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.