ഇരിട്ടി ഇക്കോ പാർക്ക് തുറന്നു
text_fieldsഇരിട്ടി: നാടിനെ രക്ഷിക്കാൻ വനം സംരക്ഷിക്കേണ്ട് അത്യാവശ്യമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ ഗ്രാമ ഹരിത സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇരിട്ടി ഇക്കോ പാർക്ക് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനം മേഖലയിൽനിന്നുമാറി പട്ടണത്തിന് സമീപം ഇത്തരമൊരു ഇക്കോ പാർക്ക് നിർമിക്കുന്നത് കേരളത്തിൽ ആദ്യത്തേതാണ്. ഇതിലെ പച്ചപ്പ് നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യണം. ഇതോടൊപ്പം സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കൈയിലുള്ള വള്ള്യാട് സഞ്ജീവനി ഉദ്യാനം നവീകരിക്കാനുള്ള പദ്ധതിക്കും അനുമതി നൽകിയതായും ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കണ്ണൂർ സി.സി.എഫ് ഡി.കെ. വിനോദ് കുമാർ ഗാർഡന്റെ ഉദ്‌ഘാടനവും ഓഫിസ് ഉദ്‌ഘാടനം ഫോറസ്റ്റ് അസി. കൺസർവേറ്റർ പ്രദീപും പ്രവേശന പാസ് കണ്ണൂർ ഡി.എഫ്.ഒ കാർത്തിക്ക് ഐ.എഫ്.എസും ഫലവൃക്ഷത്തൈ നടൽ ഫോറസ്റ്റ് കൺസർവേറ്റർ കീർത്തി ഐ.എഫ്.എസും നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. ഷംസുദ്ദീൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, ജില്ല പഞ്ചായത്ത് മെംബർ ലിസി ജോസഫ്, അഡ്വ. എം. വിനോദ് കുമാർ, കെ. എൻ. പത്മാവതി, പി.കെ. ആസിഫ്, വി. സന്തോഷ് കുമാർ, കെ. ശ്രീധരൻ, സക്കീർ ഹുസൈൻ, പായം ബാബുരാജ്, എൻ. അശോകൻ, അജയൻ പായം, പി.സി. പോക്കർ, ബെന്നിച്ചൻ മഠത്തിനകം, ടി. സുരേഷ്, പി. പ്രകാശൻ എന്നിവർ സംസാരിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി സ്വാഗതവും ഗ്രാമ ഹരിത സമിതി പ്രസിഡന്റ് ജെ. സുശീലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.