Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightജൽജീവൻ പദ്ധതി; നാല്...

ജൽജീവൻ പദ്ധതി; നാല് മലയോര റോഡുകളുടെ നവീകരണം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
bridge
cancel
camera_alt

മന്ദഗതിയിൽ പ്രവൃത്തി നടക്കുന്ന ചേംതോട് പാലം

ഇ​രി​ട്ടി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ നാ​ല് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​തി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ല​യോ​ര ഹൈ​വേ വ​ള്ളി​ത്തോ​ട് -ആ​റ​ളം പാ​ലം റീ​ച്ചി​ൽ മ​ഴ​ക്കാ​ലം ജ​ന​ജീ​വി​തം ദു​രി​ത​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്‌​ത​മാ​യി.

സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ വി​ളി​ച്ച പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല മ​രാ​മ​ത്ത് -കെ.​എ​സ്.​ടി.​പി-​കെ.​ആ​ർ.​എ​ഫ്.​ബി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ല​യോ​ര ഹൈ​വേ​യി​ൽ വ​ള്ളി​ത്തോ​ട് ആ​ന​പ്പ​ന്തി പാ​ലം മു​ത​ൽ ക​രി​ക്കോ​ട്ട​ക്ക​രി, എ​ടൂ​ർ ആ​റ​ളം പാ​ലം വ​രെ​യു​ള്ള 16.3 കി.​മീ​റ്റ​ർ ദൂ​രം റോ​ഡ് യാ​ത്ര മ​ഴ​ക്കാ​ല​ത്ത് ന​ര​ക​തു​ല്യ​മാ​കു​മെ​ന്ന ആ​ശ​ങ്ക സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വ​ള്ളി​ത്തോ​ട് മു​ത​ൽ മ​ണ​ത്ത​ണ​വ​രെ 25.3 കി.​മീ​റ്റ​ർ ദൂ​രം റോ​ഡ് 53 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​ത്തു​ന്ന ന​വീ​ക​ര​ണ​മാ​ണു ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പി​ട​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു മ​ഴ​ക്ക്​ മു​മ്പ്​ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തി​യ​ത്.

നി​ല​വി​ലു​ള്ള റോ​ഡ് ഒ​മ്പ​ത്​ മീ​റ്റ​റാ​ക്കി ടാ​റി​ങ് വീ​തി വ​ർ​ധി​പ്പി​ക്ക​ൽ, ര​ണ്ടു​വ​ശ​ത്തും കാ​ൽ​ന​ട വ​ഴി, അ​പ​ക​ട സ്‌​ഥ​ല​ങ്ങ​ളി​ൽ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, വെ​മ്പു​വ, ആ​ന​പ്പ​ന്തി, ചേം​തോ​ട് പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് കെ.​ആ​ർ.​എ​ഫ്.​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി അ​രി​കു​ഭാ​ഗ​വും നി​ല​വി​ലു​ള്ള റോ​ഡും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട നി​ല​യി​ലാ​ണ്.

വെ​മ്പു​ഴ​ച്ചാ​ൽ, ആ​ന​പ്പ​ന്തി, ചേം​തോ​ട് പാ​ല​ങ്ങ​ളി​ൽ എ​ടൂ​രും വെ​മ്പു​ഴ​ച്ചാ​ലും പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും വാ​ർ​പ്പ് ഘ​ട്ടം വ​രെ എ​ത്തി​യി​ട്ടി​ല്ല. വി​ള​ക്കോ​ട്-​അ​യ്യ​പ്പ​ൻ​കാ​വ് (3 കോ​ടി രൂ​പ), എ​ട​ത്തൊ​ട്ടി-​പെ​രു​മ്പു​ന്ന (3.85 കോ​ടി രൂ​പ), ക​രി​ക്കോ​ട്ട​ക്ക​രി-​ഈ​ന്തും​ക​രി (75 ല​ക്ഷം രൂ​പ) എ​ന്നീ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​വും ച​ർ​ച്ച​യാ​യി. ഇ​രി​ട്ടി-​പേ​രാ​വൂ​ർ-​നെ​ടും​പൊ​യി​ൽ റോ​ഡി​ന്‍റെ റീ​ടാ​റി​ങ്ങി​നാ​യി അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി​രൂ​പ​യു​ടെ പ്ര​വൃ​ത്തി സാ​ങ്കേ​തി​കാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

പൈ​പ്പി​ടി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ വ​ള്ളി​ത്തോ​ട്-​ആ​റ​ളം പാ​ലം റീ​ച്ചി​ൽ മ​ല​യോ​ര ഹൈ​വേ റൂ​ട്ടി​ൽ മ​ഴ​ക്ക്​ മു​മ്പ്​ റോ​ഡ​രി​കു​ക​ൾ വെ​റ്റ് മി​ക്‌​സ് മെ​ക്കാ​ഡം ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​ത​രു​മെ​ന്ന് എ​ൻ​ജി​നീ​യ​ർ പി. ​സ​ജി​ത്ത് അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഷാ​ജി ത​യ്യി​ൽ (മ​രാ​മ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം), അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഷീ​ല ചോ​റ​ൻ (റോ​ഡ്‌​സ്), കെ. ​ആ​ശി​ഷ് കു​മാ​ർ (കെ.​എ​സ്‌.​ടി.​പി) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Jal Jeevan Project-Upgradation of four hill roads is pending
Next Story