രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് രാജ്യത്തെവിടെയും യാത്ര; കേന്ദ്രതീരുമാനം നടപ്പാക്കാതെ കർണാടക
text_fieldsഇരിട്ടി: കേന്ദ്രസർക്കാറിെൻറ പുതുക്കിയ കോവിഡ് മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിലും കുടക് ജില്ല ഭരണകൂടം നിയന്ത്രണം നീക്കിയില്ല. കർണാടക വാരാന്ത്യ ലോക്ഡൗൺ തുടരുന്നതോടൊപ്പം എല്ലാ നിയന്ത്രണങ്ങളും അതേപടി നിലനിർത്തി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് രാജ്യത്തെവിടെയും യാത്ര ചെയ്യാമെന്ന കേന്ദ്രസർക്കാറിെൻറ പുതിയ മാർഗനിർദേശമാണ് നടപ്പാക്കാത്തത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ ശനിയാഴ്ച അതിർത്തിയിൽ കുടുങ്ങി.
വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സ്ത്രീകളും കുട്ടികളുമെല്ലാം ബുദ്ധിമുട്ടി. പത്തോളം ജീവനക്കാരെയാണ് അതിർത്തിയിൽ പരിശോധനക്കായി നിർത്തിയിരിക്കുന്നത്. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിന് മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ചരക്കുവാഹന ജീവനക്കാർക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമാണ് നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.