പുതുവർഷാഘോഷത്തിൽ അതിരുകടന്ന് റോഡിലെ നിയമലംഘനം; 75 വാഹന ഉടമകൾക്കെതിരെ നടപടി
text_fieldsഇരിട്ടി: പുതുവർഷാഘോഷാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി മോട്ടോർ വാഹനവകുപ്പ് ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ.
അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് തടയിടുക, റോഡ് ഉപയോക്താക്കളിൽ ജാഗ്രത സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശ പ്രകാരം പരിശോധന നടത്തിയത്. പൊലീസും സബ് ആർ.ടി ഓഫിസും ചേർന്നായിരുന്നു ഇരിട്ടി ടൗൺ അടക്കമുള്ള റോഡുകളിൽ വൈകീട്ട് നാലു മുതൽ ബുധനാഴ്ച പുലർച്ച രണ്ടുവരെ പരിശോധന നടത്തിയത്. പരിശോധനയിൽ എഴുപത്തി അഞ്ചോളം വാഹനങ്ങളിൽ നിയമ ലംഘനം കണ്ടെത്തി.
സൈലൻസറുകളിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, ഉയർന്ന പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാതെ സർവിസ് നടത്തുന്നതും ഫിറ്റ്നസ് ഇല്ലാത്തവയുമായ വാഹനങ്ങൾ എന്നിവക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് ഇരിട്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ആർ. ഷനിൽകുമാർ പറഞ്ഞു. ഇവരിൽനിന്ന് പിഴ ഈടാക്കി. നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.