Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightമനോജിന്​ വേണം...

മനോജിന്​ വേണം സുമനസുകളുടെ കൈത്താങ്ങ്​; ചികിത്സാസഹായ നിധി രൂപവത്​കരിച്ചു

text_fields
bookmark_border
മനോജിന്​ വേണം സുമനസുകളുടെ കൈത്താങ്ങ്​; ചികിത്സാസഹായ നിധി രൂപവത്​കരിച്ചു
cancel

ഇ​രി​ട്ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കാ​ക്ക​യ​ങ്ങാ​ട് അ​മ്പ​ല​മു​ക്കി​ലെ പ​ന​ക്ക​ൽ മ​നോ​ജി​െൻറ ചി​കി​ത്സ​ക്കാ​യി ചി​കി​ത്സാ​നി​ധി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ 21ന് ​കാ​ക്ക​യ​ങ്ങാ​ട്–​ഇ​രി​ട്ടി റോ​ഡി​ൽ ഉ​ളീ​പ്പ​ടി​ക്ക് സ​മീ​പം മ​നോ​ജ് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യും ചെ​ങ്ക​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ മ​നോ​ജി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. നി​ർ​ധ​ന കു​ടും​ബ​മാ​യ​തി​നാ​ൽ ഇ​ത്ര​യും തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തും എ​ന്ന പ്ര​യാ​സ​ത്തി​ലാ​ണ്​ മ​നോ​ജി​െൻറ കു​ടും​ബം. ഇ​തേ തു​ട​ർ​ന്ന്​ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ മ​നോ​ജി​നെ​യും കു​ടും​ബ​ത്തെ​യും സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ ചി​കി​ത്സാ​നി​ധി രൂ​പ​വ​ത്​​ക​രി​ച്ച് ചി​കി​ത്സാ​സ​ഹാ​യം തേ​ടാ​ൻ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കെ. ​മ​ണി​ക​ണ്ഠ​ൻ മാ​സ്​​റ്റ​ർ ചെ​യ​ർ​മാ​നും വി. ​മു​ര​ളി​ധ​ര​ൻ ക​ൺ​വീ​ന​റും മു​ഴ​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​മോ​ഹ​ന​നും ടി.​വി. സി​നി ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യി 15 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മ​നോ​ജി​െൻറ ചി​കി​ത്സ​ക്കാ​യി കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് കാ​ക്ക​യ​ങ്ങാ​ട് ശാ​ഖ​യി​ൽ 40425101056121 IFSC കോ​ഡ് KLGB0040425 എ​ന്ന അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​നോ​ജി​നെ സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ചി​കി​ത്സാ​നി​ധി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpneed help
News Summary - Manoj needs the support of well-wishers; A medical aid fund was formed
Next Story