പഴശ്ശി ജലസംഭരണി മാലിന്യ മുക്തമാക്കാന്‍ ഇരിട്ടി നഗരസഭ
text_fieldsഇരിട്ടി: പഴശ്ശി ജലസംഭരണിയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇരിട്ടി നഗരസഭ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 19 ന് ബഹുജന പങ്കാളിത്തത്തോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ ആരംഭിക്കും.
ജലംസഭരണിയിലേക്ക് മാലിന്യങ്ങള്‍ ഒഴുകി എത്തുന്ന ആറളം, മുഴക്കുന്ന്, പായം, പടിയൂര്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന്മാര്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മാലിന്യം എത്തുന്ന ഉറവിടം കണ്ടെത്തി റിസര്‍വോയര്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
കണ്ണൂര്‍ ജില്ലയിലടക്കം ആയിരണക്കണക്കിനാളുകള് കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലസംഭരണി മലിനമാക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എല്ലാവിധ മാലിന്യങ്ങളും തള്ളിവിടുന്നത് ജലസംഭരണിയിലേക്കാണ്. ഷട്ടര്‍ തുറന്നു വിട്ടതോടെയാണ് ജലസംഭരണിയില്‍ അടിഞ്ഞുകൂടിയ ടണ്‍ കണക്കിന് മാലിന്യങ്ങളെക്കുറിച്ചു നഗരസഭക്കു വിവരം ലഭിച്ചത്.
ഇതേ തുടര്‍ന്ന് ചെയര്പേഴ്സൻ കെ. ശ്രീലത, വൈസ് ചെയര്മാന് പി.പി. ഉസ്മാന്, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും തുടര്‍ന്നു നടന്ന യോഗത്തില്‍ സംഭരണി മാലിന്യമുക്തമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മുന്‍സിപ്പാലിറ്റി ആക്ട് 37ാം വകുപ്പ് പ്രകാരം നഗരസഭ ജോയന്റ് കമ്മിറ്റി രൂപവത്കരിച്ച് ജലസംഭരണി ശാശ്വതമായി മാലിന്യമുക്തമാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.