ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് പുതിയ റബർ ഡിങ്കി
text_fieldsഇരിട്ടി: അഗ്നിരക്ഷ വകുപ്പ് ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് പുതുതായി റബർ ഡിങ്കി അനുവദിച്ചു. ജില്ലയിൽ കൂടുതൽ പുഴ ദുരന്തങ്ങളും പ്രളയക്കെടുതിയും റിപ്പോർട്ട് ചെയ്യുന്ന നിലയം എന്ന നിലയിൽ അനുവദിച്ച ഡിങ്കി ജലാശയ ദുരന്തങ്ങളിൽ ഉപകാരപ്രദമാകും.
കഴിഞ്ഞ വർഷങ്ങളിൽ ഇരിട്ടി മേഖലകളിലുണ്ടായ പ്രളയത്തിൽ പഴക്കമേറിയ ഡിങ്കി ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുതിയ ഡിങ്കിയും അനുബന്ധ ഉപകരണങ്ങളും നിലയത്തിന് ലഭ്യമാക്കിയത്.
വലിയ ഒഴുക്കിനെയും വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന വിധത്തിലുള്ള എൻജിനും ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്. അനുവദിച്ച ഔട്ട് ബോർഡ് എൻജിനും റബർ ഡിങ്കിയും സ്േറ്റഷൻ ഓഫിസർ സി.പി. രാജേഷിെൻറ നേതൃത്വത്തിൽ പഴശ്ശി ജലാശയത്തിെൻറ ഭാഗമായ ഇരിട്ടി പുഴയിൽ പരീക്ഷണ യാത്ര നടത്തി.
അസി. സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ, ഫയർ ഓഫിസർ എ. ആദർശ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ നിധീഷ് ജേക്കബ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അരുൺ ബാലക്കണ്ടി, റീജനൽ ചീഫ് വാർഡൻ അനീഷ് കുമാർ കീഴ്‌പ്പള്ളി, വാർഡൻമാരായ വി.എസ്. പ്രബീഷ്, പയസ് ലൂക്കോസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.