പ്ലാസ്റ്റിക്കിന് വിട; ചണനാരുകൊണ്ട് നിർമിച്ച ബാഗുകളുമായി എൻ.എസ്.എസ് യൂനിറ്റ്
text_fieldsഇരിട്ടി: നഗരസഭ നടത്തുന്ന ഹരിതവത്കരണ പ്രവർത്തനങ്ങൾക്കും പ്ലാസ്റ്റിക് നിർമാർജനത്തിനും പിന്തുണയുമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ചണനാരുകൊണ്ട് നിർമിച്ച ബാഗുകളാണ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ വളന്റിയർമാർ നിർമിച്ചു നൽകുന്നത്. ചണ നാരു കൊണ്ട് നിർമിക്കുന്ന ബാഗുകൾ പുതുവത്സരദിനത്തിൽ നഗരസഭ പരിധിയിലെ എല്ലാ ഓഫിസുകളിലും എത്തിക്കും. നഗരസഭ ഓഫിസിലേക്ക് നൽകുന്ന ബാഗുകളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൻ കെ. ശ്രീലത നിർവഹിച്ചു.
വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കെ.വി. സുജേഷ് ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. സിബി, പി.ടി.എ പ്രസിഡന്റ് ആർ.കെ. ഷൈജൂ, ഹരിത മിഷൻ റിസോഴ്സ് പേഴ്സൻ ജയപ്രകാശൻ പന്തക്കൽ, ക്ലീൻ സിറ്റി മാനേജൻ കെ.വി. രാജീവൻ, അധ്യാപകരായ കെ.ജെ. ബിൻസി, ബെൻസിരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.