ഓപറേഷൻ ഫോക്കസ്; ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന
text_fieldsഇരിട്ടി: മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ ഫോക്കസ് എന്ന പേരിൽ ഇരിട്ടിയിൽ മിന്നൽ പരിശോധന നടത്തി. രാത്രികാലങ്ങളിലുള്ള വാഹനപരിശോധനയുടെ ഭാഗമായാണ് പരിശോധനനടത്തിയത്. ഒരു മണിക്കൂറിനകം നിയമം ലംഘിച്ച 45 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
ഇരിട്ടി ടൗൺ, ജബ്ബാർകടവ്, കീഴൂർ എന്നിവിടങ്ങളിൽ നടത്തിയ വാഹനപരിശോധനയിൽ നിയമംലംഘിച്ച വാഹന ഡ്രൈവർമാർക്കെതിരെ പിഴഈടാക്കിയത്. പെർമിറ്റില്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും ലൈസൻസില്ലാതെയും, അമിത പ്രകാശം പരത്തി എതിർദിശയിൽ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് പ്രയാസം തീർക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കിയത്.
രാത്രികാലങ്ങളിൽ പൊതുനിരത്തിൽ അപകടം ഇല്ലാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഭാഗമായാണ് ഓപറേഷൻ ഫോക്കസ് എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് വാഹന പരിശോധന നടത്തുന്നത്. ഇരിട്ടി ജോയിൻറ് ആർ.ടി.ഒ എ.സി. ഷീബയുടെ നിർദേശപ്രകാരം എം. വി.ഐ വൈകുണ്ഠൻ മേൽനോട്ടത്തിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി.കെ. ഷീജി, വി.ആർ. ഷനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.