പൈപ്പ് ലൈൻ ചോർച്ച; കുടിവെള്ളം കിണറിലേക്ക്
text_fieldsഇരിട്ടി: ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പിൽ ഉണ്ടായ ചോർച്ചമൂലം വെള്ളം മണ്ണിനടിയിലൂടെ നേരെ കിണറിലെത്തുന്നതായി പരാതി. ഇരിട്ടി-മട്ടന്നൂർ റോഡിനോട് ചേർന്ന കിഴൂർകുന്നിലെ ആതിര ഹൗസിൽ എൻ. നാരായണന്റെ വീട്ടുകിണറിലാണ് പൈപ്പിലെ ചോർച്ചമൂലം വെള്ളം കിണറിൽ എത്തുന്നത്.ഒരാഴ്ച മുമ്പാണ് വീട്ടുകാർ ശക്തമായ ഉറവ കണക്കെ ജലം കിണറിന്റെ അടിഭാഗത്തെ പടവുകളിലൂടെ ഒഴുകിയെത്തുന്നതായി കണ്ടെത്തിയത്. റോഡിന് മറുവശത്തെ ചെങ്കൽ പണയിൽ നിറഞ്ഞ മഴവെള്ളം ഭൂമിക്കടിയിലൂടെ കിണറിൽ ഒഴുകിയെത്തുന്നതാണെന്നാണ് ആദ്യം കരുതിയത്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വെള്ളത്തിന് ക്ലോറിന്റെ ഗന്ധം ഉള്ളതായി കണ്ടെത്തിയതോടെയാണ് ഇത് റോഡരികിലെ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയാണെന്ന സംശയം ഉയർന്നത്. തുടർന്ന് നാരായണൻ ജല അതോറിറ്റിയുടെ പ്ലംബിങ് ജോലി ചെയ്യുന്നയാളെ വിവരമറിയിച്ചു. ഇയാൾ പൈപ്പ് ലൈൻ ഓഫ് ചെയ്ത് നടത്തിയ പരിശോധനയിലാണ് ലൈനിലെ ചോർച്ചയാണെന്ന് മനസ്സിലായത്. എന്നാൽ, ചോർച്ചയുള്ള സ്ഥലം ഇതുവരെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.