മലമടക്കുകളിൽ രാഹുലാവേശം
text_fieldsഇരിട്ടി/ശ്രീകണ്ഠപുരം: രാഹുലിനെ ഒരുനോക്കു കാണാൻ മലമടക്കുകളിൽ നിന്ന് കർഷകരും സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് ഇരിട്ടി ടൗണിലേക്ക് ഒഴുകിയെത്തിയത്. നിശ്ചയിച്ച സമയത്തിന് തന്നെ ഇരിട്ടി എം.ജി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ അവിടെ നിന്നും സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് പയഞ്ചേരിയില്‍ എത്തിയത്. ഉച്ചക്ക് ഒരുമണിമുതല്‍ തന്നെ പ്രവര്‍ത്തകര്‍ ഒറ്റക്കും കൂട്ടമായും നഗരത്തില്‍ എത്തിയിരുന്നു. കനത്ത സുരക്ഷ വകവെക്കാതെ പ്രവർത്തകരെ കൈവീശിയായിരുന്നു രാഹുലിെൻറ വരവ്. തുറന്ന വാഹനത്തിന് മുകളില്‍ കയറിയാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. ഇതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിെൻറ പ്രചാരണ ബോര്‍ഡ് കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് മരിച്ച എം.എസ്.എഫ് പ്രവർത്തകൻ മുഹമ്മദ് സിനാെൻറ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ രാഹുല്‍ഗാന്ധിയും പ്രസംഗത്തിലൂടെ പങ്കുചേര്‍ന്നു. എം.ജി കോളജിലെ ഹെലിപാഡില്‍ കുടുംബത്തിന് രാഹുലിനെ കാണാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. മുഹമ്മദ് സിനാെൻറ സഹോദരന് രാഹുലിനെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രാഹുലിന് സന്ദേശം അയച്ചതും കുടുംബം ഓർമിപ്പിച്ചു. തുടർന്ന് വൈകീട്ട് നാലരയോടെ ആലക്കോട് അരങ്ങം മഹാദേവക്ഷേത്ര പരിസരത്തെ മൈതാനിയിലാണ് രാഹുൽ എത്തിയത്. ഉച്ചക്ക് രണ്ടര മുതൽക്കു തന്നേ ഇരിക്കൂർ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആളുകളെ കൊണ്ട് മൈതാനി നിറഞ്ഞു കവിഞ്ഞിരുന്നു. കൃത്യ സമയത്തു തന്നെ രാഹുൽ ഗാന്ധി എത്തിയതോടെ മൈതാനിയിൽ അണികളുടെ ആവേശപ്പൂരമായിരുന്നു. തുടർന്ന് എല്ലാവരോടും കൈവീശി കർഷക മനസ്സ് കൈയടക്കി രാഹുലിെൻറ പ്രസംഗം. അപ്പോഴേക്കും മൈതാനിയും റോഡും എതിർ ഭാഗവും പ്രവർത്തകർ കീഴടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.