അപൂർവ കാൻസർ; യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsഇരിട്ടി: ഗുരുതരമായ അപൂർവ കാൻസറായ മെലനോമ ബാധിച്ച് ചെങ്കൽ തൊഴിലാളിയായ യുവാവ് ചികിത്സ സഹായം തേടുന്നു. വീർപ്പാടുള്ള ദിനു പുന്നമൂട്ടിലാണ് ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. ചെങ്കൽപ്പണയിൽ മെഷീൻ ഡ്രൈവറായി ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ജനുവരിയിൽ പനിയുടെ രൂപത്തിൽ ആദ്യം രോഗം വന്നത്. പിന്നീട് ശ്വാസനാളത്തിലും കണ്ണ് ഉൾപ്പെടെ മറ്റ് ശരീരഭാഗങ്ങളിലും രോഗം പടർന്നു. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.
ഇപ്പോൾ ഒരു ഇഞ്ചക്ഷന് രണ്ടു ലക്ഷം രൂപ എന്ന നിരക്കിൽ 21 ദിവസം ഇടവിട്ട് 12 ഇഞ്ചക്ഷൻ വെക്കണം. ഇഞ്ചക്ഷന് മാത്രമായി 24 ലക്ഷം രൂപ ചെലവുണ്ട്. മറ്റു ചികിൽസ ചെലവുകൾ വേറെയും. ഈ നിർധന കുടുംബത്തിന് ഇത് താങ്ങാനാവാത്തതാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ ചികിൽസ സഹായ കമ്മറ്റി രൂപവത്കരിച്ചു. സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് എന്നിവർ രക്ഷാധികാരികളായും വൈ.വൈ മത്തായി ചെയർമാനായും എം.ഒ പവിത്രൻ കൺവീനറായും എം.ആർ ഷാജി ട്രഷററായുമുള്ള കമ്മിറ്റിയാണ് രൂപവത്കരിച്ചത്. കേരള ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40450101089855, ഐ.എഫ്.എസ്.സി KLGB0040450, Google pay: 8547440600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.