റോഡ് ചളിമയം; നാട്ടുകാര്‍ ദുരിതത്തില്‍
text_fieldsഇരിട്ടി: പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള കാലാവധി കഴിഞ്ഞിട്ടും വാഴക്കാല്‍ -ഊര്‍പ്പള്ളി -തെക്കംപൊയില്‍ റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുകയാണ്. പ്രധാനമന്ത്രിയുടെ ഗ്രാമീൺ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന തില്ലങ്കേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ ദുരിതമായത്. കാല്‍നടയാത്രപോലും ദുസ്സഹമായി ചളിമയമായി വയല്‍ ഉഴുതുമറിച്ചിട്ടതിന് സമാനമായ അവസ്ഥയിലാണിപ്പോള്‍ റോഡ്. 2019ല്‍ കെ. സുധാകരന് എം.പിയുടെ നിർദേശത്തെതുടര്‍ന്നാണ് റോഡ് പ്രധാനമന്ത്രി ഗ്രാമീൺ റോഡ് പദ്ധതിയിൽ ഉള്‍പ്പെടുത്തി രണ്ടര കോടി രൂപ അനുവദിക്കുന്നത്. മൂന്നര കിലോമീറ്റര്‍ നീളമുള്ള നിലവിലുള്ള റോഡ് 3.75 മീറ്ററായി വീതികൂട്ടി 2022 എപ്രിലില്‍ തുടങ്ങി ഒരു വർഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍.
സമയം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും പ്രവൃത്തിയുടെ പാതിപോലുമായിട്ടില്ല. നിലവിലെ റോഡ് വാഴക്കാല്‍ മുതല്‍ പൂമരം വരെയുള്ള ഭാഗം മുഴുവന്‍ റോഡ് കിളച്ച് മാറ്റി മണ്ണിട്ട് കല്ലിടുന്ന പ്രവൃത്തിയാണ് ഇതിനകം പൂർത്തിയായത്. എട്ട് കലുങ്കുകളുടെ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. പൂമരം മുതല്‍ തെക്കംപൊയില്‍ വരെയുള്ള ഭാഗത്തെ നിലവിലുള്ള റോഡ് പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇതുവരെ നടന്നിട്ടില്ല. പാറേങ്ങാട്, ഊര്‍പ്പളളി, പൂമരം പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ തില്ലങ്കേരി ടൗണില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. ടാക്സി വാഹനങ്ങള്‍ റോഡിലൂടെയുള്ള ഓട്ടംനിര്‍ത്തി. തില്ലങ്കേരി പഞ്ചായത്തിലെ ഊര്‍പ്പള്ളി, പൂമരം, പാറേങ്ങാട് പ്രദേശത്തെ നൂറുകണക്കിനാളുകള്‍ക്ക് ഉപകരിക്കുന്ന റോഡാണിത്. രണ്ട് വര്‍ഷം മുമ്പ് പ്രവൃത്തി തുടങ്ങിയിട്ടും എങ്ങും എത്തിയിട്ടില്ല മെറ്റലിട്ട് മുകളില്‍ മണ്ണിട്ടതോടെ ചളിയായി സ്കൂള്‍ കൂട്ടികളുള്പ്പടെയുള്ള നാട്ടുകാര്‍ എറെ ദുരിതമനുഭവിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് നവീകരണം പൂര്‍ത്തിയാക്കി നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അംഗം രമണി മിന്നി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.