ആടിയും പാടിയും ആഘോഷം പൊളിച്ചു
text_fieldsഇരിട്ടി: പടിയൂർ എസ്.എൻ.എ യു.പി സ്കൂളിൽ പ്രവേശനോത്സവം വാർഡ് അംഗം എം. രാജീവൻ ഉദ്ഘാടനം ചെയ്തു. കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോൺ ജോഷ്വ അധ്യക്ഷത വഹിച്ചു.
•മുഴക്കുന്ന് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം മുഴക്കുന്ന് യു.പി സ്കൂളിൽ പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു.
•പായം ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
•വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ സെക്രട്ടറി എം.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജി ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി.
•പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
•ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി.
•മാടത്തിൽ എൽ.പി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കുമുള്ള അനുമോദന സദസ് നടത്തി. വാർഡ് അംഗം പി. സാജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. നൗഫൽ അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി. പ്രമീള ഉന്നത വിജയികളെ അനുമോദിച്ചു.
•കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ മാനേജർ ഫാ.അഗസ്റ്റിൻ പാണ്ഡ്യമാക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കുന്നോത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവേശനോത്സവം മാനേജർ ഫാ.അഗസ്റ്റ്യൻ പാണ്ട്യമാക്കൽ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ: പഞ്ചായത്ത്തല പ്രവേശനോത്സവം പെരുവളത്തുപാറമ്പ റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ പി.ടി.എ പ്രസിഡന്റ് എം.പി ജലീലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുൽ അസീസ് പ്രവേശനോത്സവ സന്ദേശം നൽകി. സൗജന്യ പാഠപുസ്തക വിതരണം ടി.പി ഫാത്തിമയും സൗജന്യ യൂനിഫോം വിതരണം എൻ.കെ സുലൈഖ മധുര വിതരണോദ്ഘാടനം കെ.ടി സിയാദ് ഹാജിയും പഠന കിറ്റ് വിതരണോദ്ഘാടനം കെ.വി അബ്ദുൽ ഖാദർ ഹാജിയും നിർവഹിച്ചു. ജി.സി.സി കെ.എം.സി.സി നൽകുന്ന പഠന കിറ്റ് വിതരണോദ്ഘാടനം അഷ്റഫ് നിർവഹിച്ചു. പടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം കല്യാട് എ.യു.പി സ്കൂളിൽ പ്രസിഡന്റ് ബി. ഷംസുദ്ദീൻ നിർവ്വഹിച്ചു.
•ആയിപ്പുഴ ഗവ. യുപി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കെ.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. നാസർ അധ്യക്ഷത വഹിച്ചു. ആയിപ്പുഴ ഐ.എം.എ ഇംഗ്ലീഷ് സ്കൂളിന്റെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മഷ്ഹൂർ ആറ്റക്കോയ തങ്ങൾ നിർവഹിച്ചു. മഹല്ല് സെക്രട്ടറി കെ.അനീസ് അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം മുരളീധരൻ പട്ടാനൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
പഴയങ്ങാടി: വാദിഹുദ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂളിന്റെ പ്രവേശനോത്സവം വൈസ് ചെയർമാൻ എസ്.എ.പി അബ്ദുസലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. സുചിത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ, അക്കാദമിക് കോഓഡിനേറ്റർ ഹൈദ്രോസ്, പി.ടി.എ പ്രസിഡന്റ് ഹസീന എന്നിവർ പങ്കെടുത്തു.
മട്ടന്നൂര്‍: സബ് ജില്ലാതല പ്രവേശനോത്സവം മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ സ്മാരക ഗവ. യു.പി സ്കൂളില്‍ കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. രതീഷ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ വി.വി. ബാബു, പി.കെ. ജയതിലകന്‍, എം.പി. ശശിധരന്, അജിന പ്രമോദ്, എ.കെ. ശ്രീധരന് എന്നിവര്‍ സംസാരിച്ചു. എച്ച്.എം ചാര്‍ജ് എം. ശ്രീജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ഐശ്വര്യ നന്ദിയും പറഞ്ഞു.
•മട്ടന്നൂര്‍ നഗരസഭ തല പ്രവേശനോത്സവം പഴശ്ശി ഈസ്റ്റ് എല്‍.പി സ്കൂളില്‍ നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. സുഗതന് അധ്യക്ഷത വഹിച്ചു. കലക്ടേഴ്സ് @ സ്കൂളിന്റെ ഭാഗമായി നഗരസഭ അനുവദിച്ച ബിന്നുകളുടെ ഉദ്ഘാടനം നഗരസഭ സെക്രട്ടറി എസ്. വിനോദ് കുമാര്‍ നിര്‍വഹിച്ചു.
•മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രവേശനോത്സവം നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. പി. ശ്രീജയുടെ അധ്യക്ഷത വഹിച്ചു.
എടയന്നൂര്‍: തെരൂര്‍ എം.എല്‍.പി സ്കൂള്‍ പ്രവേശനോത്സവം വാര്‍ഡ് അംഗം പി.കെ. കൗലത്ത് ഉദ്ഘാടനം ചെയ്തു. വി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
മട്ടന്നൂര്‍: കീച്ചേരി എല്‍.പി സ്കൂള്‍ പുതിയ കമ്പ്യൂട്ടര്‍ ലാബ് മട്ടന്നൂര്‍ നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. ഉമൈബ അധ്യക്ഷത വഹിച്ചു. കീച്ചേരി എന്‍.എസ്.എം മസ്കറ്റ് കമ്മിറ്റിയാണ് സ്കൂളിന് ആവശ്യമായ അഞ്ചു കമ്പ്യൂട്ടര്‍ സ്പോണ്സര് ചെയ്തത്.
കാങ്കോൽ: ആലക്കാട് എൻ.എൻ സ്മാരക ജി.യു.പി സ്കൂൾ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് എം.വി. അജയകുമാറിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആലക്കാട് എസ്.വി.എൽ.പി സ്കൂളിൽ കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് അംഗം ഇ.സി. സതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി. ഗിരീഷ് അധ്യക്ഷത വഹിച്ചു.
•കുന്നരു എ.യു.പി സ്കൂളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി. ഷൈമ അധ്യക്ഷത വഹിച്ചു. ഡോ. പി. ഉണ്ണികൃഷ്ണൻ സ്മാരക ലൈബ്രറിയും പി. ചന്ദ്രൻ സ്മാരക കമ്പ്യൂട്ടർ ലാബും എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കല്യാശ്ശേരി: കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.വി ജ്യോത്സ്ന സ്വാഗതം പറഞ്ഞു. എൻ. സതീശൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ്: നോർത്ത് ഉപജില്ല പ്രവേശനോത്സവം കുറ്റിക്കോൽ എ.എൽ.പി സ്കൂളിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.പി. സജീറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ കെ. മനോജ് നവാഗതരെ സ്വീകരിച്ചു. എസ്.പി. രമേശൻ, ടി. ബാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, കെ.വി. ജിഷ, വി. രാജേഷ്, കരിഷ്മ ഷൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ശ്രീകണ്ഠപുരം: ഇരിക്കൂർ ഉപജില്ല തല പ്രവേശനോത്സവം നുച്യാട് ഗവ. യു.പി സ്കൂളിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് പഠനക്കിറ്റ് വിതരണം ചെയ്തു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.
•എള്ളരിഞ്ഞി എൽ.പി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചേപ്പറമ്പ് എസ്.എൻ.വി.എ എൽ.പി സ്കൂളിൽ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാരായ ഷംന ജയരാജ്, ടി.ആർ. നാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.പരിപ്പായി ഗവ.യു.പി സ്കൂളിൽ പഞ്ചായത്തംഗം കെ.വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കെ.വി.സജി അധ്യക്ഷത വഹിച്ചു. പെരിന്തിലേരി എ.യു.പി സ്കൂളിൽ ചെങ്ങളായി പഞ്ചായത്ത് അംഗം പി. സുരേഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് സതീശൻ പി.വി. അധ്യക്ഷത വഹിച്ചു.
•പഴയങ്ങാടി ഗവ.യു.പി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
•ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ബ്രദർ രജി സ്കറിയ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.