മണൽ പിടികൂടി; മണൽ ലോബി വീണ്ടും ശക്തമാകുന്നതായി സൂചന
text_fieldsഇരിട്ടി: ഇരിട്ടി മേഖലയിൽ മണൽ ലോബി വീണ്ടും ശക്തമാകുന്നതായി സൂചന. ശനിയാഴ്ച വള്ളിത്തോട് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 200 അടി പുഴ മണലുമായി ടിപ്പർ ലോറിയും ഡ്രൈവർ ഷിനോദിനെയും പൊലീസ് പിടികൂടിയിരുന്നു.
അന്വേഷണത്തിൽ ഒരു രേഖകളുമില്ലാതെയാണ് ഇവർ ടിപ്പർ ലോറിയിൽ മണൽ കടത്ത് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. മഴ കുറഞ്ഞതും ബാരാപ്പോൾ പുഴയിൽ അടിഞ്ഞുകൂടിയ മണൽ മാഫിയ സംഘം വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നത് പതിവാണ്. പിടികൂടുന്ന വാഹനങ്ങൾ കോടതിയിൽ പണം കെട്ടി ഇറക്കി വീണ്ടും നിയമ ലംഘനത്തിന് ഉപയോഗിക്കുന്നത് തടയാൻ ബന്ധപ്പെട്ട വകുപ്പിനും കഴിയുന്നില്ല.
പുഴയിൽ അടിഞ്ഞുകൂടുന്ന മണൽ കോരിമാറ്റാൻ ടെൻഡർ നൽകാത്തത് സർക്കാറിന് കോടികളുടെ നഷ്ടമാണ് വരുത്തുന്നത്. ഈ അവസരം മുതാലാക്കി മണൽ മാഫിയ പൊലീസിനെയും അധികൃതരെയും നോക്കുകുത്തികളാക്കി കോടികളുടെ മണൽ കടത്താണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.