ഇരിട്ടിയിലെ മുന്നറിയിപ്പ് ബോർഡുകൾ മാറ്റിസ്ഥാപിച്ചു
text_fieldsഇരിട്ടി: ടൗണിൽ ഒരേസ്ഥലത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ നഗരസഭയുടെ നേതൃത്വത്തിൽതന്നെ മാറ്റിസ്ഥാപിച്ചു. ഇരിട്ടി ടൗണിലെ മേലെ സ്റ്റാൻഡിൽ ജുമാമസ്ജിദിന് എതിർവശം ടാക്സി സ്റ്റാൻഡിൽ ഒരേസ്ഥലത്ത് സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെന്ന നഗരസഭ മുന്നറിയിപ്പ് ബോർഡാണ് മാറ്റിസ്ഥാപിച്ചത്.
തെറ്റായരീതിയിൽ ടൗണിൽ ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് ടാക്സി ഡ്രൈവർമാരും സ്വകാര്യ വാഹന ഉടമകളും തമ്മിൽ ൈകയാങ്കളിയും വാക്കേറ്റവും രൂക്ഷമായതിനെ തുടർന്ന് ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ എക്സി. എൻജിനീയർ സ്വരൂപ് എന്നിവർ ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. തെറ്റായ രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശരിയായ ദിശാസൂചനകൾ നൽകി ബോർഡുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകിയത്.
ഗതാഗത പരിഷ്കരണത്തിെൻറ ഭാഗമായി ഒരാഴ്ച മുമ്പാണ് ടാക്സി സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന ഇവിടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന ബോർഡ് സ്ഥാപിച്ചത്. മുമ്പ് ടാക്സി സ്റ്റാൻഡിനായി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിന് മുന്നിലാണ് പുതിയ ബോർഡ് സ്ഥാപിച്ചത്. പുതിയ ബോർഡ് സ്ഥാപിച്ചതോടെ തങ്ങൾക്കനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ടാക്സി ഡ്രൈവർമാരും സ്വകാര്യ വാഹന ഉടമകളും തമ്മിൽ തർക്കവും വാക്കേറ്റവും രൂക്ഷമായതോടെയാണ് സംഭവം വിവാദമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.