സുഷുമ്നാനാഡിക്ക് ഗുരുതര രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsഇരിട്ടി: സുഷുമ്നാനാഡിക്ക് ഗുരുതര രോഗം ബാധിച്ച യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ ബാൻഡ് മാസ്റ്റർ തുണ്ടത്തിൽ ബെന്നി ജോർജാണ് ചികിത്സക്ക് നിവൃത്തിയില്ലാതെ സഹായം തേടുന്നത്. നിർധന കുടുംബാംഗമാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം പോറ്റാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് കഴിഞ്ഞ വർഷം നടുവേദനയുടെ രൂപത്തിൽ കടുത്ത രോഗം ബാധിച്ചത്. എ.സി.ഡി.എഫ് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സർജറിക്കു മാത്രം മൂന്നു ലക്ഷം രൂപ വേണം. തുടർചികിത്സക്കുള്ള തുക വേറെയും. സഹായിക്കാൻ നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികൾ: സലി ജോസഫ് (കൺ), സജി തോമസ് (ചെയർ). സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിട്ടി ശാഖയിൽ അക്കൗണ്ട് വഴി സഹായങ്ങൾ കൈമാറാം.
അക്കൗണ്ട് നമ്പർ: 0611053000002041. ഐ.എഫ്.എസ്.സി കോഡ്: SIBL 0000611. ഗൂഗ്ൾപേ: 9947451303.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.