പേരാവൂർ എം.എൽ.എ സണ്ണി ജോസഫിെൻറ സഹോദരൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു
text_fieldsഇരിട്ടി: പേരാവൂർ എം.എൽ.എ സണ്ണി ജോസഫിെൻറ സഹോദരനും ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന വടക്കേക്കുന്നേൽ വി.ജെ. ഷാജി പാർട്ടിയിൽനിന്ന് രാജിവെച്ചു. രാജി സംബന്ധിച്ച കത്ത് കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ടി.എ. ജസ്റ്റിൻ, മണ്ഡലം പ്രസിഡൻറ് ജോസഫ് ആഞ്ഞിലിത്തോപ്പിൽ എന്നിവർക്ക് നൽകി.
ബ്ലോക്കിലേക്ക് വട്ട്യാംതോട് ഡിവിഷനിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വി.ജെ. ഷാജി മത്സരിക്കുന്നുണ്ട്. ഇവിടെ കെ.പി.സി.സി അംഗം ചാക്കോ ജെ. പാലക്കലോടിയാണ് യു.ഡി.എഫിെൻറ ബ്ലോക്ക് സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ വിമത പ്രവർത്തനം നടത്തുന്നതിെൻറ അടിസ്ഥാനത്തിൽ കാലാങ്കി വാർഡിലെ ഷാൻറി ഒടിയത്തിങ്കൽ, സ്മിത ജോസ് കൊട്ടാരത്തിൽ, കതുവാപ്പറമ്പ് വാർഡിലെ ജോഷി കൊച്ചുപറമ്പിൽ, ഉളിക്കൽ ഈസ്റ്റ് വാർഡിലെ ഷക്കീല മൻസിലിൽ എം.സി. നൗഷാദ് തുടങ്ങിയവരെ പാർട്ടി അംഗത്വത്തിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ചിലരോട് കാലങ്ങളായി അനുവർത്തിച്ചുവരുന്ന നേതൃത്വത്തിെൻറ അവഗണനയും മറ്റുള്ളവരോടുള്ള പ്രത്യേക മമതയുമാണ് രാജി തീരുമാനത്തിലേക്കും വിമത സ്ഥാനാർഥിയായി മത്സരിക്കാനും കാരണമെന്ന് വാർത്തസമ്മേളനത്തിൽ വി.ജെ. ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.