സ്കൂള്‍ കോമ്പൗണ്ടില്‍നിന്ന് ബോംബുകള്‍ കണ്ടെത്തി
text_fieldsഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ. യു.പി സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പ്ലാസ്റ്റിക് പെയിൻറ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ബോംബുകള്‍ കണ്ടെത്തി. ബോംബുകള്‍ ബോംബ് സ്ക്വാഡ് എസ്.ഐ അജിത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്.
സ്കൂളിലെത്തിയ അധ്യാപകര്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ബക്കറ്റ് ശ്രദ്ധയില്‍പെട്ടത്. തുറന്നുനോക്കുന്നതിനിടെയാണ് ബോംബാണെന്ന് മനസ്സിലായത്. കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡ് എസ്.ഐ അജിത്തിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും മുഴക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷും
സബ് ഇന്‍സ്പെക്ടര്‍ പി. റഹീമും സ്ഥലത്തെത്തി. പേപ്പറിൽ പൊതിഞ്ഞ നിലയിൽ മൂന്നു ബോംബുകളാണുണ്ടായിരുന്നത്. ഇവ ക്വാറിയില്‍ നിര്‍വീര്യമാക്കി. സ്കൂൾ കോമ്പൗണ്ടിനുള്ളില്‍ ബോംബുകള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ബോളാണെന്ന് കരുതി ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പടിക്കച്ചാലില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തില്ലങ്കേരിയില്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ ബോംബുകള്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.