മുഖ്യമന്ത്രി അറിയാൻ, ഉദ്ഘാടനം കാത്ത് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ
text_fieldsഇരിട്ടി: പുതിയ കെട്ടിടമുണ്ട്, പക്ഷേ ഇപ്പോഴും ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്യാനാണ് മുഴക്കുന്ന് സ്റ്റേഷനിലെ പൊലീസുകാരുടെ വിധി. പ്രവൃത്തി പൂർത്തീകരിച്ചിട്ടും മുഴക്കുന്ന് സ്റ്റേഷനായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാണ്.
2016ൽ കാക്കയങ്ങാട് ടൗണിൽ പ്രവർത്തനം തുടങ്ങിയ മുഴക്കുന്ന് സ്റ്റേഷൻ തുടക്കം മുതൽ തന്നെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ സ്റ്റേഷന് സ്ഥലം കണ്ടെത്താനായി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചാണ് കാക്കയങ്ങാട്- പുന്നാട് റോഡിൽ 45 സെൻറ് സ്ഥലം വാങ്ങി സർക്കാരിന് കൈമാറിയത്. ഇവിടെ 1.75 കോടി രൂപ ചിലവിൽ രണ്ട് നിലകളിലായി 7000 ത്തോളം സ്ക്വയർ ഫീറ്റിൽ കെട്ടിടം നിർമിച്ചു.
പുതുതായി നിർമിച്ച സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞു. അത്യാധുനിക സൗകര്യത്തോടുകൂടിയുള്ള കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചിട്ടും വർഷങ്ങളായുള്ള മുഴക്കുന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല. 44 പൊലീസ് ഉദ്യോഗസ്ഥരാണ് മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ഈ വാടക കെട്ടിടത്തിൽ ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.