ഇരിട്ടി എച്ച്.എസ്.എസിൽ വൻ കവർച്ച: എട്ടു ലക്ഷം രൂപയുടെ ലാപ്ടോപ്പുകൾ മോഷണം പോയി
text_fieldsഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ് മോഷണം പോയി. ഹൈസ്കൂൾ ബ്ലോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പാണ് മോഷ്ടാക്കൾ കവർന്നത്.
സ്കൂൾ താലൂക്ക് തല വാക്സിനേഷൻ സെൻററായി നഗരസഭ ഏറ്റെടുത്തതിനാൽ ഓഫിസ് പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്ന പശ്ചാത്തലത്തിൽ ഇന്നലെ പ്രധാനാധ്യാപിക എൻ. പ്രീതയുടെ നേതൃത്വത്തിൽ ഓഫിസ് ജീവനക്കാർക്കൊപ്പം കമ്പ്യൂട്ടർ ലാബുകൾ ഉൾപ്പെടെ സ്കൂളിെൻറ പ്രധാന മുറികൾ പരിശോധന നടത്തുന്നതിനിടെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്.
സ്കൂളിെൻറ പിറകുവശത്തുള്ള ഗ്രില്ല് തകർത്ത് സ്കൂൾ വളപ്പിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കമ്പ്യൂട്ടർ ലാബിെൻറ മുറിയുടെ ഗ്രില്ലിെൻറയും വാതിലിെൻറയും പൂട്ടു തകർത്ത് അകത്തു കയറുകയായിരുന്നു. ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പും കവർന്നു. പത്താം ക്ലാസിലെ ഐ.ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും കമ്പ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐ.ടി പരീക്ഷ സർക്കാർ മാറ്റിവെക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്കൂളിന് നൽകിയ ലാപ്ടോപ്പുകളാണ് മോഷണം പോയത്. 25000 മുതൽ 28000 രൂപ വിലവരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകളാണ് മോഷണം പോയത്.
സ്കൂൾ പ്രധാനാധ്യാപിക എൻ. പ്രീതയുടെ പരാതിയിൽ ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി.രാജേഷ്, ഇരിട്ടി എസ്.ഐ എം. അബ്ബാസ് അലി, ജൂനിയർ എസ് ഐ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടരേന്വഷണത്തിെൻറ ഭാഗമായി കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഇന്ന് സ്കൂളിലെത്തി പരിശോധന നടത്തും.
സമാന രീതിയിൽ കഴിഞ്ഞ ലോക്ഡൗൺ സമയത്തും ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടന്നിരുന്നു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിെൻറ വാതിലിെൻറ പുട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ട്കമ്പ്യൂട്ടർ ബാറ്ററിയും, യു.പി. എസ്സും, രണ്ട് ലാപ്ടോപ്പും മോഷ്ടിക്കുകയായിരുന്നു.
സ്കൂൾ വളപ്പിലെ ടോയ്ലറ്റുകളിലെ 20 സ്റ്റീൽ വാട്ടർ ടാപ്പുകളും അന്ന് മോഷ്ടിച്ചിരുന്നു. അന്ന് സംഭവം നടന്ന് രണ്ടാഴ്ച്ചക്കകം തന്നെ പേരാവൂർ, ആറളം ഫാം സ്വദേശികളായ രണ്ട് മോഷ്ടാക്കളെ ഇരിട്ടി പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.