കട കുത്തിത്തുറന്ന് കവർച്ച
text_fieldsഇരിട്ടി: ഉളിയിൽ പടിക്കച്ചാലിൽ കട കുത്തിത്തുറന്ന് കവർച്ച. പടിക്കച്ചാൽ സ്വദേശി എൻ. രവീന്ദ്രെൻറ കടയിലാണ് ചൊവ്വാഴ്ച രാത്രി കവർച്ച നടന്നത്. കടയുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. 11,000 രൂപ കവർന്നു.
കട തുറക്കുന്നതിനായി രാവിലെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്കുമുമ്പ് ഈ കടയുടെ സമീപത്തുള്ള പടിക്കച്ചാൽ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തുകയും ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ മോഷ്ടിക്കുകയും ചെയ്തിരുന്നു. അതിെൻറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.