കൈകോർക്കാം വർഗീസിനായി
text_fieldsഇരിട്ടി: ഒന്നിന് പിറകെ ഒന്നായി എത്തിയ ദുരന്തത്തിെൻറ ആഘാതത്തിലാണ് കീഴ്പ്പള്ളിയിലെ ക്ഷീര കർഷകനായ വർഗീസ് ചക്കുപതാംപറമ്പിെൻറ കുടുംബം.
ദുരിതത്തിൽ തകർന്ന കുടുംബത്തിന് താങ്ങാകാൻ നാട് ഒന്നാകെ കൈകോർക്കുകയാണ്. പശുവിനെ വളർത്തി ജീവിക്കുന്ന 65കാരനായ വർഗീസ് പുല്ലുമായി വീട്ടിലേക്കുള്ള യാത്രക്കിടയിൽ വീണ് നട്ടെല്ല് തകർന്ന് അഞ്ചുമാസമായി ദുരിതമനുഭവിക്കുകയാണ്. കഴുത്തിന് താഴെ പൂർണമായും തളർന്നു.
ചാലക്കുടിയിൽ ജോലിചെയ്യുന്ന മകൻ ബിജുവും വൈകാതെ ഈ ലോകത്തോട് വിടപറഞ്ഞു. ഒരുമാസത്തോളം പിതാവിനെ പരിചരിച്ച് ആശുപത്രിയിൽ കഴിയവേ ജോലി സംബന്ധമായ കാര്യങ്ങൾ തീർക്കുന്നതിനായി ചാലക്കുടിയിൽ എത്തിയപ്പോൾ പാൻക്രീയാസ് സംബന്ധമായ രോഗം ബിജുവിനെ കീഴടക്കുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളജിലും മറ്റുമായി രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല. ബിജുവിെൻറ മരണത്തോടെ കുടുംബം തീർത്തും അനാഥമായി. ബിജുവിെൻറ ചെറിയ വരുമാനവും രണ്ടു പശുക്കളെ വളർത്തി ലഭിക്കുന്ന വരുമാനവുമായിരുന്നു കുടുംബത്തിെൻറ കൈത്താങ്ങ്.
വർഗീസിെൻറ ചികിത്സക്കായി ഇതുവരെ 28 ലക്ഷത്തോളം രൂപ ചെലവായി. ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ എട്ടുലക്ഷത്തോളം രൂപയും ചെലവായി.
വർഗീസിെൻറ തുടർ ചികിത്സക്കും കടബാധ്യത തീർക്കുന്നതിനുമായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. സണ്ണിജോസഫ് എം.എൽ.എ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ എന്നിവർ രക്ഷാധികാരികളായും കീഴ്പ്പള്ളി പള്ളി വികാരി ഫാ. ജോസ് പൂവന്നിക്കുന്നേൽ ചെയർമാനുമായും പി.സി സോണി കൺവീനറുമായും സഹായ കമ്മിറ്റി രൂപവത്കരിച്ചു.
ഫെഡറൽ ബാങ്ക് ഇരിട്ടി ബ്രാഞ്ചിൽ കുടുംബത്തെ സഹായിക്കാൻ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (അക്കൗണ്ട് നമ്പർ: 14580200008691, ഐ.എഫ്.എസ് കോഡ് -fdrl0001458.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.