വയത്തൂർ ഊട്ട് മഹോത്സവം: കുടകിൽനിന്ന് അരിയുമായി കാളകളെത്തി
text_fieldsഇരിട്ടി: ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ കേരളീയരും കുടകരും ചേർന്ന് നടത്താറുള്ള ഊട്ടുത്സവത്തിന് അരിയുമായി കാളകളെത്തി. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ ഊട്ട് മഹോത്സവം നടത്തുന്നത്.
പതിവ് തെറ്റിക്കാതെ ഇത്തവണയും മകരം എട്ടിന് നടക്കുന്ന വലിയ തിരുവത്താഴം അരിയളവിനുള്ള അരി കുടകിൽനിന്നും കാളപ്പുറത്ത് എഴുന്നള്ളിച്ച് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ എത്തിച്ചേരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അരിയുമായെത്തിയ കാളകളെ കല്യാട് താഴത്ത് വീട് പ്രതിനിധി കെ.ടി. ദേവദാസൻ നമ്പ്യാർ, ക്ഷേത്രം ജീവനക്കാർ എന്നിവർ ചേർന്ന് ക്ഷേത്ര നടപ്പന്തലിൽ സ്വീകരിച്ചു. ഊട്ട് മഹോത്സവത്തിലെ പ്രധാന ചടങ്ങാണ് വലിയ തിരുവത്താഴം അരിയളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.