വാഹന പാർക്കിങ് തോന്നിയപോലെ; ജലരേഖയായി ഇരിട്ടിയിൽ ഗതാഗത പരിഷ്കരണം
text_fieldsഇരിട്ടി: നഗരത്തില്‍ ഗതാഗത പരിഷ്കരണം താളംതെറ്റിയതോടെ വാഹന പാർക്കിങ്ങും തോന്നിയപോലെയായി.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ഥാപിച്ച നോപാര്‍ക്കിങ് ബോര്‍ഡുകളും നോക്കുകുത്തിയായി.
ബോര്‍ഡ് സ്ഥാപിക്കല്‍ പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാലും നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതിലുള്ള കാലതാമസവും കാരണമാണ് ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്നാണ് അറിയുന്നത്. കെ.എസ്.ടി.പി റോഡ് നവീകരണത്തിെൻറ ഭാഗമായി വികസന പ്രവൃത്തി പൂര്‍ത്തിയായ ഇരിട്ടി നഗരത്തില്‍ ട്രാഫിക് നിയന്ത്രണം ഇനിയും പൂര്‍ത്തിയായിട്ടില്ല.
നഗരത്തിലെത്തുന്ന വാഹനങ്ങള്‍ ഇപ്പോഴും ഒരു നിയന്ത്രണങ്ങളുമില്ലാതെ നോപാര്‍ക്കിങ് ബോർഡുകളുടെ ചുവട്ടിൽതന്നെയാണ് പാർക് ചെയ്യുന്നത്. അടിയന്തര സേവനങ്ങള്‍ക്ക് പോകുന്ന അഗ്നിരക്ഷാനിലയ വാഹനങ്ങളും താലൂക്കാശുപത്രിയിലേക്കുള്ള ആംബുലന്‍സുകളും നേരംപോക്കിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബുദ്ധിമുട്ടിലായതോടെയാണ് റോഡില്‍ വാഹനങ്ങൾ അനധികൃത പാര്‍ക്കിങ് പാടില്ലെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്.
ഇവിടെയും സമാന സ്ഥിതിതന്നെ. രാവിലെ മുതല്‍ വൈകീട്ടുവരെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും നിരവധിയാണ്. നഗരത്തിലെ എല്ലാ ഭാഗത്തും ഇത്തരം പ്രവണതകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ചില ഘട്ടങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അനധികൃത പാർക്കിങ് ഇപ്പോഴും തുടരുന്നതിനാലാണ് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.