ഇരിട്ടി ഹൈസ്കൂൾ സൊസൈറ്റി മുൻ മാനേജ്മെൻറിെൻറ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന്
text_fields
ഇരിട്ടി: ഇരിട്ടി ഹൈസ്കൂൾ സൊസൈറ്റി മുൻ മാനേജ്മെൻറിെൻറ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും സ്കൂളിെൻറ ഇന്നത്തെ അവസ്ഥക്ക് കാരണം മാനേജ്മെൻറുകൾ തമ്മിലുള്ള തർക്കമാണെന്ന പി.ടി.എയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സ്കൂൾ സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.മുൻ മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറിയും അധികാരദുർവിനിയോഗവുമാണ് സ്കൂളിെൻറ ശോച്യാവസ്ഥക്ക് കാരണം. ഇതു മറച്ചുെവച്ചുകൊണ്ട് മുൻ മാനേജരെ സഹായിക്കാൻ വേണ്ടിയാണ് പി.ടി.എ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷം ഉന്നയിക്കുന്ന ആവശ്യങ്ങൾ തന്നെയാണ് പി.ടി.എ കമ്മിറ്റി ഇപ്പോഴും ഉന്നയിക്കുന്നത്. ഇതിൽ ഒന്നുപോലും മുൻ മാനേജ്മെൻറ് ഇതുവരെ നടപ്പാക്കിയിട്ടില്ല. ജല അതോറിറ്റി സ്കൂളിെൻറ 25 സെൻറ് സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി കിട്ടിയ 14,30,000 രൂപ മുൻ മാനേജ്മെൻറ് ഭാരവാഹികൾ ബാങ്കിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. മുൻ മാനേജറുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് സ്കൂളിെൻറ ഭരണം ഡി.പി.ഐ തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫിസർക്ക് കൈമാറിയതിന് ശേഷമാണ് സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത്. ഇത് നിയമവിധേയമല്ലെന്നുകാണിച്ച് നൽകിയ പരാതിയിൽ, സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്നും ക്രമപ്രകാരമല്ലാതെ പിൻവലിച്ച പണം തിരിച്ചടക്കണമെന്നുകാണിച്ച് നോട്ടീസ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
സ്കൂളിെൻറ നിലവിലുള്ള അവസ്ഥക്ക് പോംവഴി സർക്കാർ എടുക്കുകയല്ല. മറിച്ച്, ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന പുതിയ ഭരണസമിതിയെ അംഗീകരിച്ച് എത്രയും പെട്ടെന്ന് വിദ്യാഭ്യാസ ജില്ല ഓഫിസർ അധികാരം ഭരണസമിതിക്ക് കൈമാറുകയാണ് ചെയ്യേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു. ഡോ. അബ്ദുൽ റഹ്മാൻ പൊയിലൻ, സെക്രട്ടറി കെ.ടി. അനൂപ്, ട്രഷറർ കെ.ടി. ജയപ്രകാശ്, എൻ.പി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.