Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഏഴു ലക്ഷത്തിന്റെ...

ഏഴു ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

text_fields
bookmark_border
ഏഴു ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ
cancel

ഇരിട്ടി: 230 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ. കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ ആണ് അറസ്റ്റിലായത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നയാളുമാണ് ഷിഖിലെന്ന് പൊലീസ് പറഞ്ഞു. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.

കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ പി. യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ശ്രീകുമാർ, സുജിത്ത്, സിവിൽ എക്സൈസ് ഓഫിസർ ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷബ്ന എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdma
News Summary - Youth arrested with MDMA worth 7 lakhs
Next Story