എസ്.എം.എ ബാധിച്ച ആമിന ഇഫ്റത്തിനെ കാണാൻ കെ. സുധാകരൻ എം.പി എത്തി
text_fieldsകണ്ണൂർ: ആമിന ഇഫ്റത്ത് മോൾക്ക് സാന്ത്വനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. എസ്.എം.എ ബാധിച്ച കണ്ണൂർ, ഇരിവേരിയിലെ അഞ്ചു മാസം പ്രായമുള്ള ആമിന ഇഫ്റത്തിെൻറ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനാണ് കമ്മിറ്റി രക്ഷാധികാരി കൂടിയായ അദ്ദേഹം വീട് സന്ദർശിച്ചത്.
കുഞ്ഞിെൻറ അസുഖ വിവരങ്ങൾ ചോദിച്ചറിയുകയും എം.പി എന്ന നിലയിൽ ചെയ്യാനാവുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ചികിൽസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണം ഏറ്റെടുത്ത് വിജയിപ്പിക്കാൻ അദ്ദേഹം മുഴുവൻ ആളുകളോടും അഭ്യർഥിച്ചു.
പതിനെട്ട് കോടി രൂപ ചെലവ് വരുന്ന മരുന്നിന് വേണ്ട ഫണ്ട് കണ്ടെത്താനുള്ള പ്രയത്നത്തിലാണ് കമ്മിറ്റി. ഇതിനായി പൊതുജന പങ്കാളിത്തം ചികിത്സ സഹായ കമ്മിറ്റി അഭ്യർഥിക്കുകയാണ്. ഇതിനായി എല്ലാവർക്കും കൈകോർക്കാം. ഗൂഗ്ൾ പേ, യു.പി.ഐ: 9539170140 ചക്കരക്കൽ കാനറ ബാങ്കിൽ ആമിന ഇഫ്റത്ത് ചികിത്സ കമ്മിറ്റി അക്കൗണ്ട് നമ്പർ: 110020820136 IFSC: CNRB 000 4698
ചികിത്സ കമ്മറ്റി വൈസ് ചെയർമാൻ എം. സുധാകരൻ, പി. അബ്ദുൽ അസീസ്, കെ.സി. മുഹമ്മദ് ഫൈസൽ, ബിജോയ് തുടങ്ങിയവരും എം.പിയുടെ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.