ടൂറിസം പദ്ധതിയിൽ ഇടംനേടാൻ അരുവിക്കുഴി വെള്ളച്ചാട്ടം
text_fieldsകണിച്ചാർ പഞ്ചായത്ത് പൂളക്കുറ്റിയിലെ അരുവിക്കുഴി വെള്ളച്ചാട്ടം
കണിച്ചാർ: പ്രകൃതിഭംഗി നിറഞ്ഞതും സഞ്ചാരികൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പറ്റിയ ഇടമാണ് കണിച്ചാർ പഞ്ചായത്ത് പൂളക്കുറ്റിയിലെ അരുവിക്കുഴി വെള്ളച്ചാട്ടം.
പൂളക്കുറ്റി ഗ്രാമത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചകൂടിയാണിത്. പച്ചപ്പും പൂക്കളുമൊരുക്കുന്ന പശ്ചാത്തല ഭംഗിയിൽ വെൺമുത്തുകൾപോലെ ഉതിരുന്ന വെളളത്തുളളികൾ, അതിമനോഹര വെള്ളച്ചാട്ടം ആരെയും ആകർഷിക്കും.
വേനൽക്കാലത്തും വെള്ളച്ചാട്ടം അതേപടി നിലനിൽക്കുന്നു. ഇവിടേക്ക് എത്താൻ സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകിയതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാത ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതോടെ കൂടുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തി സഞ്ചാരികളെ ആകർഷിച്ചാൽ പുളക്കൂറ്റി പ്രദേശത്തിന്റെ വികസത്തിനും കാരണമാകും. അതിനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.