കണ്ണൂർ കോർപറേഷൻ ജൽ ദീപാവലി യജ്ഞം
text_fieldsകണ്ണൂർ: കോർപറേഷന്റെ നേതൃത്വത്തിൽ ഇരിക്കൂർ പെരുവളത്തുപറമ്പ് ജലശുദ്ധീകരണ ശാലയിൽ ജൽ ദീപാവലി യജ്ഞം ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.
അമൃത് പദ്ധതി പ്രകാരം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് ജലശുദ്ധീകരണ ശാലകൾ സന്ദർശിക്കാനും പ്രവർത്തനം പഠിക്കാനുമാണ് ജൽ ദീപാവലി സംഘടിപ്പിച്ചത്. 'ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം' എന്നതാണ് ജല ദീപാവലി യജ്ഞത്തിന്റെ പ്രമേയം.
സി.ഡി.എസ് ചെയർപേഴ്സൻ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്ലാന്റ് ഓപറേറ്റർ ബിജു അമ്പലോത്ത് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അസി. എൻജിനീയർ അർജുൻ ഗോവിന്ദ്, അമൃത് മിഷനിലെ വി. വിവേക്, എൻ.യു.എൽ.എം. കോഓഡിനേറ്റർമാരായ ഷിനോജ്, നിധിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.