കണ്ണൂര്‍ കോർപറേഷന് ലക്ഷദ്വീപ് ജനതക്കൊപ്പം
text_fieldsകണ്ണൂർ: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതക്ക് കണ്ണൂർ കോർപറേഷെൻറ െഎക്യദർഢ്യം. എല്ലാവിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന ലക്ഷദ്വീപില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നതെന്ന് കോർപറേഷൻ അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.
ഒരുജനതയുടെ സാംസ്കാരികവും സാമൂഹികവുമായ പാരമ്പര്യത്തിന് എതിരായ കടന്നുകയറ്റവും അവരുടെ അസ്തിത്വത്തെതന്നെ ചോദ്യംചെയ്യുന്ന നീക്കവുമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ. സമാധാനവും സാഹോദര്യവും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അസമാധാനത്തിെൻറയും വിദ്വേഷത്തിെൻറയും ചളിക്കുളങ്ങള്‍ സൃഷ്ടിച്ച് വെറുപ്പിെൻറ വിഷപുഷ്പങ്ങള്‍ വിരിയിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് വെളിവാകുന്നതെന്നും പ്രമേയം ആരോപിച്ചു.
മേയര്‍ അഡ്വ. ടി.ഒ. മോഹനന് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ കൗൺസിലർ അഡ്വ. പി.കെ. അൻവർ പിന്താങ്ങി. കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍. സുകന്യ എന്നിവര്‍ സംസാരിച്ചു. നാലാം വാര്‍ഡ് ബി.ജെ.പി കൗണ്‍സിലര്‍ വി.കെ. ഷൈജു പ്രമേയത്തില്‍ വിയോജനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.