കണ്ണൂർ കോർപറേഷൻ, ഇത്തവണയും അരങ്ങുവാണ് വിമതർ
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരെ എഴുതിത്തള്ളാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ഞിക്കയിൽ ജയിച്ച കോൺഗ്രസ് വിമതന് പിൻഗാമിയാണ് കാനത്തൂർ ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമത സ്ഥാനാർഥി കെ. സുരേഷ്.
കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി തായത്തെരു ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയായി തീരുമാനിച്ചത് മുൻ നഗരസഭ കൗൺസിലറായ കെ. സുരേഷിനെയായിരുന്നു. അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം ഷിബു ഫെർണാണ്ടസിനെ സ്ഥാനാർഥിയാക്കിയത്. ഇതോടെയാണ് സുരേഷ് വിമത വേഷം കെട്ടി രംഗത്തെത്തിയത്.
കടുത്തമത്സരം കാഴ്ചവെച്ച കെ. സുരേഷ് യു.ഡി.എഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ പി.കെ. രാഗേഷിെൻറ വഴിയെയായി കെ. സുരേഷും. സുരേഷിന് 600 വോട്ട് കിട്ടിയപ്പോൾ യു.ഡി.എഫിെൻറ ഒൗദ്യോഗിക സ്ഥാനാർഥി കോൺഗ്രസിലെ ഷിബു ഫെർണാണ്ടസിന് 279 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ രണ്ടു വോട്ടുകൾക്കാണ് തായത്തെരു വാർഡിൽ നിന്ന് കഷ്ടിച്ച് ജയിച്ചുകയറിയത്. വിമതെൻറ കടുത്ത വെല്ലുവിളിയാണ് ഒൗദ്യോഗിക സ്ഥാനാർഥിക്ക് നേരിടേണ്ടിവന്നത്. സുരേഷ് ബാബുവിന് 316 വോട്ടു കിട്ടിയപ്പോൾ ഇവിടത്തെ യു.ഡി.എഫ് വിമതനായി മത്സരിച്ച എ.പി. നൗഫൽ 314 വോട്ടാണ് നേടിയത്. കെ. സുരേഷ് ഉൾപ്പെടെ അഞ്ച് വിമത സ്ഥാനാർഥികളെയാണ് കോർപറേഷനിൽ യു.ഡി.എഫിന് നേരിടാനുണ്ടായിരുന്നത്.
അത്താഴക്കുന്ന് ഡിവിഷനിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി വെള്ളോറ രാജനെ പരാജയപ്പെടുത്തിയതും വിമതെൻറ സാന്നിധ്യമാണ്. കഴിഞ്ഞ കോർപറേഷനിൽ എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ കൂടിയായ ടി.കെ. അഷറഫാണ് ഇവിടെ സ്വതന്ത്രനായി മത്സരിച്ചത്. വെള്ളോറ രാജന് 734 വോട്ടു കിട്ടിയപ്പോൾ ടി.കെ. അഷറഫിന് 964 വോട്ടും കിട്ടി.
യു.ഡി.എഫിലെ കൂക്കിരി രാജേഷ് 1436 വോട്ടു നേടിയാണ് വിജയിച്ചത്. സൗത്ത് ബസാറിൽ മത്സരിച്ച യു.ഡി.എഫ് വിമതൻ പി.സി. അശോകൻ 66ഉം താളിക്കാവ് ഡിവിഷനിൽ മത്സരിച്ച വിമത ശ്യാമള പാറക്കണ്ടിക്ക് 36ഉം ചാലാട് ഡിവിഷനിൽ മത്സരിച്ച വിമതൻ സി.പി. മനോജ് 199 വോട്ടുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.