കണ്ണൂർ ജില്ല പഞ്ചായത്ത് ബജറ്റ്; വിദ്യാഭ്യാസം, കൃഷി, ആരോഗ്യം
text_fieldsകണ്ണൂർ: ജില്ല പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റില്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകള്‍ക്ക് മികച്ച പരിഗണന. ലൈഫ് ഭവന പദ്ധതി, വയോജനക്ഷേമം, പാലിയേറ്റിവ് പരിചരണം തുടങ്ങിയ മേഖലയിലും നൂതന പദ്ധതികളും പരിഗണനയും നല്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് അവതരിപ്പിച്ചു.
നികുതിയേതര വരുമാനം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടെ ആകെ 132,72,12,210 രൂപയാണ് വരവ് പ്രതീക്ഷിക്കുന്നത്. 130,14,62,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു.
വിദ്യ തന്നെ ധനം
- വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് 38.10 കോടി
- സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 40 ലക്ഷം,
- ഫർണിച്ചറുകൾക്ക് രണ്ടു കോടി.
- സ്കൂളുകൾക്ക് ഓഡിറ്റോറിയങ്ങൾ നിർമിക്കാൻ നാലു കോടി.
- സ്കൂളുകൾക്ക് ചുറ്റുമതിൽ നിർമിക്കാൻ നാലു കോടി.
- സ്കൂൾ കെട്ടിട അറ്റകുറ്റപ്പണികൾക്ക് അഞ്ചു കോടി.
- സ്കൂൾ കളിസ്ഥലങ്ങളുടെ നവീകരണത്തിന് നാലു കോടി.
- സ്കൂൾ ശുചിമുറികളുടെ നവീകരണത്തിന് രണ്ടു കോടി.
- പുതിയ ക്ലാസ് മുറികൾക്ക് മൂന്നു കോടി.
- പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ശുചിമുറികൾക്ക് 4.2 കോടി.
- സ്കൂളുകളിൽ കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം. സ്കൂളുകളിലെ ‘സ്കൂഫെ’ പദ്ധതി വിപുലീകരിക്കാൻ 40 ലക്ഷം.
- സയൻസ് ലാബുകൾ നിർമിക്കാൻ 90 ലക്ഷം.
- ജില്ല പഞ്ചായത്തിന് കീഴിലെ വിദ്യാലയങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ നാലു കോടി 60 ലക്ഷം.
പിന്നാക്കക്കാർക്ക് പരിഗണന
- പട്ടികജാതി സാംസ്കാരിക കേന്ദ്രങ്ങളെ വിനോദത്തിനും വിജ്ഞാന സമ്പാദനത്തിനും വിശ്രമത്തിനുമുളള കേന്ദ്രങ്ങളാക്കി രൂപപ്പെടുത്താൻ വിശ്രമ കേന്ദ്രം പദ്ധതിക്ക് 10 ലക്ഷം.
- പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യത്യസ്ത മേഖലയിലെ പ്രതിഭകൾക്ക് പ്രോത്സാഹനമായി “പ്രതിഭാപിന്തുണ” പദ്ധതിക്ക് 5 ലക്ഷം.
- പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് 25 ലക്ഷം.
- പട്ടികജാതി സാംസ്കാരിക നിലയങ്ങളുടെ നിർമാണത്തിന് 50 ലക്ഷം.
- പട്ടികജാതി ശ്മശാനങ്ങളുടെ നവീകരണത്തിന് 10 ലക്ഷം.
- ആറളം നവജീവൻ കോളനിയെ ‘മാതൃക സുസ്ഥിര ഗ്രാമമായി’ വികസിപ്പിക്കാൻ 60 ലക്ഷം.
ജയ് കിസാൻ
- ‘സൗരോർജ തൂക്കുവേലി” വ്യാപിപ്പിക്കാൻ ഒരുകോടി രൂപ.
- തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി നെല്ലുൽപാദനം വർധിപ്പിക്കാൻ രണ്ടു കോടി 40 ലക്ഷം.
- ചെറുധാന്യ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മൂന്നു ലക്ഷം.
- ചെറുധാന്യ പ്രോസസിങ് യൂനിറ്റ് ആരംഭിക്കാൻ രണ്ടു ലക്ഷം.
- ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് ‘മുരിങ്ങ ഗ്രാമം’ പദ്ധതി നടപ്പാക്കാൻ 10 ലക്ഷം.
- ‘കണ്ണൂർ ചില്ലീസ്’ പദ്ധതിക്ക് ഏഴു ലക്ഷം.
- ‘ഔഷധ ഗ്രാമം’ പദ്ധതി നടപ്പാക്കാൻ മൂന്നു ലക്ഷം.
- ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’ പദ്ധതി യിൽ ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യാൻ 15 ലക്ഷം.
- കുറ്റ്യാട്ടൂർ മാവുകളുടെ ചെറുമാന്തോപ്പുകൾ ആരംഭിക്കാൻ രണ്ടു ലക്ഷം.
- മാതൃക കൃഷിത്തോട്ടങ്ങൾ
- വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും കാണാനും പഠിക്കാനുമായി അഗ്രോ ടൂറിസം സർക്യൂട്ട് രൂപവത്കരണത്തിന് 10 ലക്ഷം.
- പാലയാട് കൃഷി ഫാമിൽ സംയോജിത മാതൃക തോട്ടം നിർമിക്കാൻ നാലു ലക്ഷം,
- പശുത്തൊഴുത്ത് നിർമാണത്തിന് 3.5 ലക്ഷം രൂപയും അടക്കം 11. 6 ലക്ഷം.
- വേങ്ങാട് കൃഷിഫാമിന്റെ വികസനത്തിന് 16.5 ലക്ഷം.
- കരിമ്പം ജില്ല കൃഷിത്തോട്ടം വികസനത്തിന് 88 ലക്ഷം.
- പാടശേഖര സമിതികൾക്കും കർഷക ഗ്രൂപ്പുകൾക്കും വളപ്രയോഗത്തിനായി ഡ്രോവിതരണം ചെയ്യാൻ 15 ലക്ഷം രൂപ.
ആരോഗ്യം മുഖ്യം
- ജില്ല ആശുപത്രിക്ക് മാത്രം ഏഴുകോടി 24 ലക്ഷം രൂപ
- സമഗ്ര ദന്താരോഗ്യ ബോധവത്കരണ പദ്ധതി “നിറപുഞ്ചിരി”ക്ക് 15 ലക്ഷം.
- ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കാ20 ലക്ഷം.
- അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകളുടെ നവീകരണത്തിന് 40 ലക്ഷം.
- ദൈനംദിന ചെലവുകൾ ഉൾപ്പെടെ ജില്ല ആശുപത്രിക്ക് ഒരു കോടി 56 ലക്ഷം.
- ജില്ല ആശുപത്രിയിൽ മരുന്ന്, ലാബ് റീഏജന്റ്സ് എന്നിവ വാങ്ങുന്നതിന് രണ്ടു കോടി.
- കാൻസർ മരുന്ന്, പാലിയേറ്റിവ് മരുന്ന്, മറ്റ്
- പരിചരണ സാമഗ്രികൾ എന്നിവ വാങ്ങുന്നതിന് 60 ലക്ഷം.
- ജില്ല ആശുപത്രിയിൽ കുടിവെളള പദ്ധതിക്കായി രണ്ടു കോടി 50 ലക്ഷം.
- കൃത്രിമ അവയവ നിർമാണത്തിന് 10 ലക്ഷം.
- ഡെന്റൽ എക്സ്റെ സ്ഥാപിക്കാൻ രണ്ടു ലക്ഷം.
- ജില്ല ആയുർവേദ ആശുപത്രിയിൽ ‘വെൽനെസ്സ് ക്ലിനിക്കിന്’ 25 ലക്ഷം.
- ആയുർവേദ സെക്ഷ്വൽ മെഡിസിൻ ക്ലിനിക്കും കപ്പിൾ കൗൺസിങ് കേന്ദ്രമായ ‘വൃഷ്യ ക്ലിനിക്ക്’ ആരംഭിക്കാൻ
- 10 ലക്ഷം.
- ജില്ല ആയുർവേദ ആശുപത്രിയിൽ സാന്ത്വനം പരിചരണ പദ്ധതി “അരികെ”ക്ക് 10 ലക്ഷം.
- ‘മാനസ്വി’ ലഹരി വിരുദ്ധ ചികിത്സ പ്രതിരോധ പദ്ധതികൾക്ക് രണ്ടു ലക്ഷം.
- ജീവിതശൈലി രോഗ ക്ലിനിക്കിന് 2.5 ലക്ഷം രൂപ.
- മരുന്നുകളും ലാബ് റീഏജന്റുകളും മറ്റും വാങ്ങുന്നതിന് ഒരു കോടി 50 ലക്ഷം രൂപ.
- മാലിന്യ സംസ്കരണം, അറ്റകുറ്റപ്പണികൾ, ഉപകരണങ്ങൾ വാങ്ങൽ എന്നിവക്ക് 68 ലക്ഷം രൂപയടക്കം ആയുർവേദ ആശുപത്രിക്ക് രണ്ടു കോടി 70 ലക്ഷം.
- ജില്ല ഹോമിയോ ആശുപത്രിയിൽ മരുന്നുകളും ലാബ് റീഏജന്റുകളും മറ്റും വാങ്ങുന്നതിനും ദൈനംദിന ചെലവുകൾക്കുമായി 21 ലക്ഷം.
100 ഏക്കറിൽ പ്രവാസി ടൗൺഷിപ് പദ്ധതി
കണ്ണൂർ: ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് പ്രവാസി സംരംഭകരുമായി ചേർന്ന് 100 ഏക്കറിൽ പ്രവാസി ടൗൺഷിപ് പദ്ധതി നടപ്പാക്കും. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന പ്രവാസി ടൌൺഷിപ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപ വകയിരുത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് വരുന്നവർക്കും വിദേശത്ത് തൊഴിൽ നഷ്ടപ്പെടുന്നവർക്കുമുള്ള പുനരധിവാസമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.