ചുവപ്പുനാട ഭയക്കേണ്ട; ഇനി സംരംഭം തുടങ്ങാം...
text_fieldsകണ്ണൂർ: വ്യവസായ വളർച്ചയില്ലാതെ ഒരു ജില്ലക്കോ സംസ്ഥാനത്തിനോ നിലനിൽക്കാനാവില്ല. കണ്ണൂർ ജില്ലക്ക് മഹിതമായ വ്യാവസായിക പാരമ്പര്യവുമുണ്ട്.
ജില്ലയുടെ വ്യാവസായിക പാരമ്പര്യത്തിന് തുടർച്ചയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് ആവിഷ്കരിച്ചInvestor Help Desk പുതിയവഴി തുറക്കുകയാണ്. നിലവിൽ ജില്ലയിൽ ഏകദേശം 2,740 മൈക്രോ സംരംഭകരുണ്ട്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 3,400 സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചതുവഴി 255 കോടിയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്.
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം 811 വ്യവസായങ്ങളാണ് ജില്ലയിൽ തുടങ്ങിയത്. ഇതിലൂടെ 83 കോടി രൂപയുടെ നിക്ഷേപവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
2021 -22ൽ 1,500 സംരംഭങ്ങൾ തുടങ്ങുന്നതുവഴി 5,500 തൊഴിലവസരങ്ങൾ ജില്ലയിലാകെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂരിെൻറ വ്യാവസായിക പാരമ്പര്യത്തിന് തുടർച്ച സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാമ്പത്തിക സാഹചര്യങ്ങളുടെയും അവസരങ്ങൾ മുതലെടുത്ത് മുന്നോട്ടുപോകുന്നതിന് സംസ്ഥാന സർക്കാറിെൻറ വ്യവസായ നയങ്ങളിൽ വരുന്ന മാറ്റങ്ങളും നിക്ഷേപ സൗഹൃദമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് എന്ന സംവിധാനത്തിലൂടെ വിവിധ പദ്ധതികളെ പരിചയപ്പെടുത്തും.
വ്യവസായം നടത്തുന്നതിനാവശ്യമായ ലൈസൻസ്, ക്ലിയറൻസ്, മറ്റ് സഹായങ്ങൾ എന്നിവ സംരംഭകർക്ക് ലഭ്യമാക്കും. പദ്ധതിയുടെ വിജയസാധ്യത ബോധ്യപ്പെടുത്തിക്കൊടുക്കാനും സംവിധാനമുണ്ട്. ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ നടത്തുന്നതിന് സഹായകരമായി പ്രവർത്തിക്കും. വ്യവസായത്തിന് ആവശ്യമായ ഭൂമിയുടെ ലഭ്യത സംബന്ധിച്ച് വിവരംകൊടുക്കും. വിവിധങ്ങളായ ലക്ഷ്യങ്ങളാണ് ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് മുന്നോട്ടുവെക്കുന്നത്.
കാര്ഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി സമ്പദ്ഘടന സംരക്ഷിക്കണം –മന്ത്രി
കണ്ണൂർ: കാര്ഷികോല്പന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റിയാല്‍ മാത്രമേ കേരളത്തിെൻറ സമ്പദ്ഘടനക്ക് പിടിച്ചുനില്‍ക്കാനാവൂവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളില്‍ ഇന്‍വെസ്റ്റേഴ്സ് ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഷെല്‍ഫ് ലൈഫ് കുറഞ്ഞ കാര്ഷികോൽപന്നങ്ങളാണ് കേരളത്തില്‍ കൂടുതലും ഉണ്ടാക്കുന്നത്. അവയെ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ സംഭരിക്കാനും വിപണനം ചെയ്യാനും കഴിയും. കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍, സര്‍ക്കാറിെൻറ സഹായങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാല്‍ നല്ല സംരംഭങ്ങള്‍ തുടങ്ങാം. അഞ്ചുലക്ഷം പേര്‍ക്കെങ്കിലും ഇങ്ങനെ തൊഴിലുണ്ടാക്കാന്‍ കഴിയും. പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാവണം, കേരളത്തിനു മാത്രമായി ബ്രാന്‍ഡുകള്‍ ഉണ്ടാവണം. പുതിയ ആശയങ്ങള്‍ രൂപപ്പെടണം. അതിന് യുവതലമുറയുടെ പിന്തുണ വേണം. അവരുടെ ആശയങ്ങള്‍ക്കും ആഗ്രഹ സഫലീകരണത്തിനും പിന്തുണ നല്‍കണം- മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ഇന്‍വെസ്റ്റേഴ്സ് ഹെല്പ് ഡെസ്ക്കിെൻറ ആദ്യ ധനസഹായം പട്ടുവം പൂമ്പാറ്റ സ്വാശ്രയ സംഘത്തിന് മന്ത്രി കൈമാറി. റിവോള്‍വിങ് ഫണ്ടായി അഞ്ചുലക്ഷം രൂപയാണ് നല്‍കിയത്. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ സ്വാഗതം പറഞ്ഞു.
വർഷം 10,000 തൊഴിലവസരം സൃഷ്ടിക്കൽ ലക്ഷ്യം –പി.പി. ദിവ്യ
കണ്ണൂർ: സംരംഭക സൗഹൃദ ജില്ലയായി കണ്ണൂർ മാറണമെങ്കിൽ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. കൃഷിവകുപ്പും വ്യവസായം, ഖാദി, ൈകത്തറി തുടങ്ങി വിവിധങ്ങളായ മേഖലകളിൽ ഒട്ടേറെ സാധ്യത ജില്ലയിലുണ്ട്. ആ സാധ്യത ഉപയോഗപ്പെടുത്തി ഒരുവർഷം 10,000 തൊഴിൽ സംരംഭങ്ങൾ ഈ ജില്ലയിൽ ഉണ്ടാകണമെന്നാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു.
ഈ വർഷം ഏതാണ്ട് ഒരുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിെൻറ സഹായം കൊണ്ടുമാത്രം ഈ വർഷം 1000 സംരംഭങ്ങൾ സൃഷ്ടിക്കും. ഇതിെൻറ ഭാഗമായാണ് സംരംഭകർക്ക് സഹായകമായി ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് തുടങ്ങുന്നത്. സംരംഭകർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകൽ, അവർക്ക് എവിടെ നിന്നൊക്കെയാണോ സാമ്പത്തികമായ സഹായങ്ങൾ ലഭ്യമാക്കാൻ കഴിയുക, സർക്കാറിെൻറ സഹായങ്ങൾ കൃത്യമായി അവർക്ക് എത്തിക്കുക, ഇതൊക്കെ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് ഹെൽപ് ഡെസ്ക് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.