കണ്ണൂർ ഗവ. മെഡിക്കൽ കോളജ്: സിന്തറ്റിക് ട്രാക്ക് പ്രവൃത്തിക്ക് ധാരണാപത്രം ഒപ്പിട്ടു
text_fieldsപയ്യന്നൂർ: വടക്കെ മലബാറിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ സിന്തറ്റിക് ട്രാക്കിെൻറ നിർമാണ പ്രവൃത്തികൾക്കായുള്ള ധാരണാപത്രം ഒപ്പിട്ടു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരും നിർമാണ ഏജൻസിയായ കേരള കായിക യുവജനകാര്യ വകുപ്പും ചേർന്നാണ് ധാരണയായത്. സ്ഥലം എം.എൽ.എ ടി.വി. രാജേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എം.ഒ.യു ഒപ്പിട്ടത്.
പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ്, കായിക യുവജനകാര്യ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ബിജു, െഡപ്യൂട്ടി എൻജിനീയർ സി. ആനന്ദകൃഷ്ണ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുധീപ്, ലേ സെക്രട്ടറി എം.വൈ. സുനിൽ, അസി. എക്സിക്യൂട്ടിവ് എൻജീനിയർ കെ. വിനോദ്, കായിക വിഭാഗം മേധാവി ഡോ. പി.പി. ബിനീഷ് എന്നിവർ പങ്കെടുത്തു. ഒരുമാസത്തിനുള്ളിൽ ടെൻഡർ നടപടി പൂർത്തിയാക്കി ജനുവരി അവസാനത്തോടെ പ്രവൃത്തി ആരംഭിക്കണമെന്ന് യോഗം തീരുമാനിച്ചു.
ട്രാക്കിനോടനുബന്ധിച്ചുള്ള ഫുട്ബാൾ ഫീൽഡ് പണിയുന്നതിനാവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന് ടി.വി. രാജേഷ് അറിയിച്ചു. ഐ.എ.എ.എഫ് സ്റ്റാൻഡേർഡ് എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും ജംപിങ് പിറ്റും െഡ്രയിനേജോടുകൂടിയ ഫുട്ബാൾ ഫീൽഡും ട്രാക്കിെൻറ സുരക്ഷക്കായുള്ള ഫെൻസിങ്ങിനുമായി 6.17 കോടിയും കാണികൾക്കായുള്ള പവലിയൻ, കായിക താരങ്ങൾക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ് റൂം, ബാത്ത്റൂം, ശുചിമുറികൾ എന്നിവക്കായി 83 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്.
ജില്ലയിൽ മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കാണ് നിലവിലുള്ളത്. പണി പൂർത്തിയാകുന്ന ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം എന്നിവക്ക് പുറമെയാണ് നാലാമത്തെ സിന്തറ്റിക് ട്രാക്ക് നിലവിൽ വരുന്നത്. ഒരു ജില്ലയിൽ തന്നെ നാല് സിന്തറ്റിക്ക് ട്രാക്കുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.