Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഷു, ഈസ്റ്റർ തിരക്കിൽ...

വിഷു, ഈസ്റ്റർ തിരക്കിൽ കണ്ണൂർ

text_fields
bookmark_border
വിഷു, ഈസ്റ്റർ തിരക്കിൽ കണ്ണൂർ
cancel
camera_alt

വി​ഷു ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്

ക​ണ്ണൂ​ർ: വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ക്കി​ൽ ക​ണ്ണൂ​ർ. കോ​ടി​യും പ​ട​ക്ക​വും വാ​ങ്ങാ​നും വി​ഷു​ക്ക​ണി വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​നും ജ​നം ഒ​ഴു​കി​യെ​ത്തി. ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ട​ക്ക​ക​ട​ക​ളി​ലും വ​സ്ത്രാ​ല​യ​ങ്ങ​ളി​ലും തി​ര​ക്കാ​യി​രു​ന്നു. തെ​രു​വു​ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ച്ചു. വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗൃ​ഹോ​പ​ക​ര​ണ ക​ട​ക​ളി​ലും വാ​ഹ​ന ഷോ​റൂ​മു​ക​ളി​ലും വ​ൻ ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യ​തി​നാ​ൽ അ​വി​ടെ​യും ക​ച്ച​വ​ടം പൊ​ടി​​പൊ​ടി​ച്ചു. സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ​യും ആ​ഘോ​ഷ​വും പൊ​ലീ​സ് നി​രീ​ക്ഷി​ക്കും. മ​ദ്യ​പി​ച്ചും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ക്ക​ല്‍, ഗ​താ​ഗ​തക്കുരുക്ക് സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ ക​ണ്ടാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ ന​ഗ​ര​ങ്ങ​ളി​ലെ​യും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തി​ര​ക്കും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ​വ ത​ട​യാ​ൻ ന​ട​പ​ടി​യൊ​രു​ക്കും. മാ​ളു​ക​ള്‍, ബീ​ച്ച്, പാ​ര്‍ക്ക്, തു​ട​ങ്ങി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ഷു - ഈ​സ്റ്റ​ര്‍ ഖാ​ദി മേ​ള, കു​ടും​ബ​ശ്രീ വി​ഷു വി​പ​ണ​ന മേ​ള, സ​പ്ലൈ​കോ വി​ഷു-​ഈ​സ്റ്റ​ർ ഫെ​യ​ർ തു​ട​ങ്ങി​യ​വ​യി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. എ​ല്ലാ താ​ലൂ​ക്കി​ലെലേ​യും പ്ര​ധാ​ന വി​ൽ​പ​ന​ശാ​ല സ​പ്ലൈ​കോ​യു​ടെ​താ​യി​രു​ന്നു. കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍ഡി​ന് കീ​ഴി​ൽ ക​ണ്ണൂ​ർ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ൽ 30 ശ​ത​മാ​നം ഗ​വ. കി​ഴി​വോ​ടെ​യാ​ണ് ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ലാ​ണ് വി​ഷു വി​പ​ണ​ന മേ​ള. പ​ത്ത് സ്റ്റാ​ളു​ക​ളി​ലാ​യി 40 കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ൽപ​ന്ന​ങ്ങ​ളാ​ണ് വി​ഷു വി​പ​ണി കീ​ഴ​ട​ക്കാ​ൻ എ​ത്തി​യ​ത്. പ്രാ​ദേ​ശി​ക​മാ​യും കു​ടു​ബ​ശ്രീ വി​പ​ണ​ന​മേ​ള​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ഷു​ക്ക​ണി കാ​ണാ​ൻ വി​പു​ല​മാ​യ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Kannur is busy for Vishu and Easter
Next Story