കണ്ണൂർ ലോക്സഭ മണ്ഡലം; ഗ്രാമീണ റോഡുകൾക്ക് 19. 37 കോടി
text_fieldsകണ്ണൂർ: കെ. സുധാകരൻ എം.പിയുടെ ശിപാർശ പ്രകാരം കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 19.37 കോടി രൂപ അനുവദിച്ചു.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്.
പേരാവൂർ ബ്ലോക്കിലെ കുനിത്തലമുക്ക് നാൽപാടി വായന്നൂർ വെളളാർ വളളി റോഡ് (6.542. കി.മീ.) 11.03 കോടി, തളിപ്പറമ്പ് ബ്ലോക്കിലെ കൊട്ടയാട് കവല കുറ്റിപുഴ റോഡ് (4.54 കി.മീ.) 3.77 കോടി, ഇരിട്ടി ബ്ലോക്ക് കാവുംപടി വെഞ്ഞേരിക്കുളം മാമ്പപാറം കണ്ണുരുട്ടി വെങ്ങരച്ചാൽ പുന്നാട് റോഡ് (4.77 കി.മീ.) 4.57 കോടി എന്നിങ്ങനെയാണ് 19.37 കോടി രൂപ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.