മുംബൈ ബാർജ് അപകടം: സനീഷിൻെറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsകണ്ണൂർ: കഴിഞ്ഞ തിങ്കളാഴ്ച്ച ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈക്ക് സമീപം ഉൾക്കടലിൽ ബാർജ് തകർന്ന് കാണാതായ ഏരുവേശി വലിയപറമ്പ് സ്വദേശി താന്നിക്കൽ സനീഷിൻെറ (35) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ മംഗ്ലൂർ വാജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗ്ഗമാണ് സ്വദേശത്ത് എത്തിച്ചത്.
വീട്ടിൽ പൊതുദർശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. തുടർന്ന് മതപരമായ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അഞ്ചോടെ മൃതദേഹം ചെമ്പേരി ലൂർദ് ഫെറോന ചർച്ച്സെമിത്തേരിയിൽ സംസകരിച്ചു.
ചുഴലിക്കാറ്റിൽ ബാർജ് തകർന്നപ്പോൾ പ്രാണരക്ഷാർത്ഥം സനീഷ് ഉൾപ്പെടെ ഉള്ളവർ സേഫ്റ്റി ജാക്കറ്റ് ധരിച്ച് കടലിൽ ചടുകയായിരുന്നു. 10 മീറ്ററോളം ഉയരത്തിൽ വന്ന തിരമാലകളിൽ സനീഷ് അകപ്പെടുകയായിരുന്നെന്ന് രക്ഷപെട്ടവർ പറയുന്നു. പിന്നീട് നിവികോദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വലിയ പറമ്പിലെ താന്നിക്കൽ ജോസഫിൻെറയും നിർമലയുടെയും രണ്ട് മക്കളിൽ ഇളയവനാണ് സനീഷ് ജോസഫ്. മുബൈ മാത്യൂ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് ഒ.ൻ.ജി.സിയുടെ കരാർ ജോലി ചെയ്തുവരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടിൽ എത്തിയത്.
അവിവാഹിതനാണ്. സഹോദരൻ ചുഴലി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ അനീഷ് ജോസഫ്.
മലയാളി മരണം ഏഴായി
മുംബൈ: അറബിക്കടലിൽ ബാർജ് മുങ്ങി മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കണ്ണൂർ കുടിയാൻമല, താനിക്കൽ സ്വദേശി സനീഷ് േജാസഫിെൻറ മൃതദേഹമാണ് ഞായറാഴ്ച തിരിച്ചറിഞ്ഞത്. മാത്യു അസോസിയേറ്റ്സിലെ ജീവനക്കാരനാണ്. ഇതോടെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രനെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ പാലക്കാട് കുത്തനൂർ, തോലനൂർ പരേതനായ കൃഷ്ണെൻറ മകൻ സുരേഷ് കൃഷ്ണെൻറ മൃതദേഹം നവി മുംബൈയിലെ കലമ്പൊലിയിൽ സംസ്കരിച്ചു. കലമ്പൊലിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഞായറാഴ്ച നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 70 ആയി. ഇവയിൽ 43 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ അഴുകിയ നിലയിലായതിനാൽ ശേഷിച്ചവ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കും. ബാർജിലെ അഞ്ചും വരപ്രദ വെസലിലെ 11 പേരും അടക്കം 16 പേരെ ഇനിയും കണ്ടെത്താനുണ്ട്. ശനിയാഴ്ച മഹാരാഷ്ട്രയിലെ റായ്ഗഡ്, ഗുജറാത്തിലെ വൽസദ് തീരങ്ങളിൽ ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
മുങ്ങൽ വിദഗ്ധരും സ്കാനിങ് സംവിധാനമുള്ള നാവിക കപ്പലുമായി നടത്തിയ തിരച്ചിലിൽ കടലിനടിയിൽ പി 305 ബാർജ് കണ്ടെത്തിയിട്ടുണ്ട്. വരപ്രദയിലെ 13 പേരിൽ കൊച്ചി സ്വദേശിയായ ചീഫ് എൻജിനീയർ ഫ്രാൻസിസ് സൈമണും മെറ്റാരു ജീവനക്കാരനും മാത്രമാണ് കരക്കെത്തിയത്. ബാർജിന് ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഫ്രാൻസിസ് പറഞ്ഞു. രക്ഷപ്പെടാനുള്ള റാഫ്റ്റ് കാറ്റിൽ ഒഴുകിപ്പോയതിനാൽ നീന്തി പ്പിടിക്കുകയായിരുന്നു. റാഫ്റ്റിൽ ഒഴുകിനടക്കുേമ്പാഴാണ് െഎ.എൻ.എസ് കൊൽക്കത്ത കപ്പൽ കണ്ടത്. അവർ എത്തിയാണ് രണ്ടാം ജന്മം തന്നതെന്നും ഫ്രാൻസിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.