അനാഥമായി കണ്ണൂർ പഴയ സ്റ്റാൻഡ്...
text_fieldsകണ്ണൂർ: കണ്ണൂരിെൻറ ചരിത്രത്തിനൊപ്പം നടന്നതായിരുന്നു പഴയ ബസ്സ്റ്റാൻഡ്. എന്നാൽ, ഇന്ന് ഈ സ്റ്റാൻഡിെൻറ തലവിധി നാടിെൻറ വികസനം മാറ്റിയെഴുതിയിരിക്കുകയാണ്. നിലവിൽ അവഗണനയിലാണ് ബസ്സ്റ്റാൻഡ്. പഴയ സ്റ്റാൻഡിെൻറ കഴിഞ്ഞകാല പ്രതാപമൊക്കെ ഗതകാല ഓർമയായി മാറി. നഗരത്തിെൻറ വളർച്ചയും തളർച്ചയും സ്പന്ദനങ്ങളും അനുഭവമാക്കിയ ബസ്സ്റ്റാൻഡിെൻറ ചരിത്രം ഇന്ന് രചിക്കപ്പെടുന്നത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമെന്ന നിലക്കാണ്.
താവക്കരയിൽ പുതിയ ബസ്സ്റ്റാൻഡ് വന്നതോടെയാണ് പഴയ സ്റ്റാൻഡിെൻറ പ്രതാപത്തിന് മങ്ങലേറ്റു തുടങ്ങിയത്. നഗരത്തിെൻറ വികസനത്തിനൊപ്പം നിൽക്കാൻ പോരെന്ന സ്ഥിതി വന്നതോടെയാണ് വർഷങ്ങൾക്ക് മുമ്പ് താവക്കര പുതിയ ബസ്സ്റ്റാൻഡ് നിർമിച്ചത്. കേരളത്തിൽതന്നെ ഇത്രക്കും സൗകര്യമുള്ള ബസ്സ്റ്റാൻഡ് അപൂർവമാണ്. പുതിയ ബസ്സ്റ്റാൻഡ് പച്ചപിടിച്ചു തുടങ്ങിയതോടെ പഴയ ബസ്സ്റ്റാൻഡ് 'ഉണങ്ങി'ത്തുടങ്ങി. കാലം പിന്നിടുന്തോറും അത് കൂടിവന്ന് ഇന്നത്തെ അവസ്ഥയിലായി.
കണ്ണൂരിലേക്ക് എത്തുന്ന ബസുകൾ പഴയ ബസ്സ്റ്റാൻഡിൽ കയറാതെയാണ് പുതിയ ബസ്സ്റ്റാൻഡിലേക്ക് പോകുന്നത്. ഇതുകാരണം പഴയ ബസ്സ്റ്റാൻഡിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. തിരിച്ച് പല ഭാഗങ്ങളിലേക്കും പോകുന്ന ബസുകൾ പഴയ ബസ്സ്റ്റാൻഡ് വഴിയാണ് പോകുന്നത്. ബസുകളുെട വരവ് കുറഞ്ഞതോടെ ഇവിടത്തെ വ്യാപാര മേഖലയും തളർന്നു. രാത്രികാലമായാൽ കുരാക്കൂരിരുട്ടാണ് ഇവിടെ. ഇതുകാരണം രാത്രികാലങ്ങളിൽ ബസ് കാത്തുനിൽക്കുന്നവർ ഭീതിയുടെ മുൾമുനയിലാണ്. നേരമിരുട്ടിയാൽ സാമൂഹിക വിരുദ്ധരുടെയും മദ്യപരുടെയും വിളയാട്ടമാണ്.
കണ്ണൂർ കോർപറേഷൻ ഭരണസമിതി കഴിഞ്ഞ ബജറ്റിൽ അത്യാധുനിക വാണിജ്യ സമുച്ചയമാക്കി മാറ്റാൻ പദ്ധതിരേഖയും ഫണ്ടും വകയിരുത്തിയെങ്കിലും അതിനുവേണ്ട നടപടി തുടങ്ങിയിട്ടില്ല. ഒരു കാലത്ത് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രവും സാധാരണക്കാരും ജീവനക്കാരും യാത്രക്ക് ആശ്രയിക്കുകയും ചെയ്ത കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് ഓരോ ദിവസവും തകർന്നുകൊണ്ടിരിക്കുകയാണ്.
ബസ് കയറാൻ എത്തുന്നവർക്ക് ഇരിക്കാൻ പോയിട്ട് സമാധാനമായി നിൽക്കാനുള്ള സാഹചര്യം പോലും ഇവിടെയില്ല. കൂത്തുപറമ്പ്, തലശ്ശേരി ബസുകൾ നിർത്തുന്ന സ്ഥലത്ത് ഷെൽട്ടറില്ല. കൂറ്റൻ മരത്തിനു ചുവട്ടിലാണ് ബസ് കാത്തുനിൽപ്. മഴയായാലും വെയിലായാലും ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഏറെ ദുരിതമാണ്. ഓട്ടം കഴിഞ്ഞെത്തുന്ന ബസുകൾക്കും ദീർഘദൂര ചരക്കുവാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും നിർത്തിയിടാനുള്ള താവളമായി മാറിയിരിക്കുകയാണ് പഴയ ബസ്സ്റ്റാൻഡ്.
പല പദ്ധതികളും പരിഗണനയിൽ –മേയർ
പഴയ ബസ്സ്റ്റാൻഡ് ഉപയോഗപ്രദമാക്കുന്നതുമായി ബന്ധപ്പെട്ട് പല പദ്ധതികളും പരിഗണനയിലുണ്ടെങ്കിലും ഒന്നിനും അവസാന രൂപം ആയിട്ടില്ലെന്ന് കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. നിലവിൽ കോർപറേഷന് പുതിയ ഓഫിസ് സമുച്ചയം നിർമിക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നത്. തിരുവനന്തപുരത്തുനിന്ന് കോർപറേഷൻ ഓഫിസ് കെട്ടിട സമുച്ചയത്തിന് അനുമതി നേടിയെടുക്കുന്നതിനാണ് ശ്രമം.
അതിനുശേഷം പഴയ ബസ്സ്റ്റാൻഡ് ഉപയോഗപ്രദമാക്കുന്നതിന് കോർപറേഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.