കണ്ണൂർ പൊലീസ് ഇനി സിറ്റിയും റൂറലും
text_fieldsകണ്ണൂര്‍: കണ്ണൂര്‍ ജില്ല പൊലീസിനെ രണ്ടായി വിഭജിച്ചു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെയാണ് വിഭജിച്ചത്. രണ്ട് ജില്ല പൊലീസ് സൂപ്രണ്ടുമാര്ക്കാര്ക്കായിരിക്കും ചുമതല. എന്നാല്‍, കണ്ണൂരില്‍ സിറ്റി പൊലീസ് കമീഷണര്‍ ഉണ്ടാവില്ല.
കണ്ണൂര്‍, തലശ്ശേരി സബ് ഡിവിഷനുകളും മട്ടന്നൂര്‍ വിമാനത്താവളവും ചേര്‍ന്നതാണ് കണ്ണൂര്‍ സിറ്റിയില്‍ ഉള്‍പ്പെടുക. തളിപ്പറമ്പ്, ഇരിട്ടി ഡിവിഷനുകളാണ് കണ്ണൂര്‍ റൂറല്‍. ഇതിനുള്ള തസ്തിക വിഭജിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു.
വര്‍ധിച്ചുവരുന്ന അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് 2018 ഒക്ടോബറില്‍ തന്നെ വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തസ്തിക നിര്‍ണയിക്കുന്നതിലുള്ള കാലതാമസം കാരണം നീണ്ടുപോകുകയായിരുന്നു. മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയനോട് ചേര്‍ന്നായിരിക്കും റൂറലിെൻറ ആസ്ഥാനം.
േസനയില്‍ നിലവിലുള്ള അംഗങ്ങളെയും രണ്ടായി വിഭജിക്കും. സിറ്റി ആസ്ഥാനത്തേക്കാള്‍ കുറഞ്ഞ തസ്തികയായിരിക്കും റൂറല്‍ മേഖലയില്‍ ഉണ്ടാവുക. ക്രൈംബ്രാഞ്ച്, നാര്‍ക്കോട്ടിക് സെല്‍, സ്പെഷല്‍ ബ്രാഞ്ച് തുടങ്ങിയ ശാഖകള്‍ റൂറലിലും ആരംഭിക്കും. എന്നാല്‍, ഇതിനുള്ള സര്‍ക്കാറിെൻറ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനാല്‍ എപ്പോഴാണ് വിഭജനം പ്രാബല്യത്തില്‍ വരുകയെന്ന് വ്യക്തമല്ല.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്, ട്രാഫിക്, സിറ്റി, എടക്കാട്, ചക്കരക്കല്ല്, വളപട്ടണം, കണ്ണപുരം, അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷന്, മയ്യില്‍, കണ്ണൂര്‍ വനിത സെല്‍, മട്ടന്നൂര്‍, വിമാനത്താവളം സ്റ്റേഷന്, തലശ്ശേരി, ധര്‍മടം, ന്യൂ മാഹി, പിണറായി, പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍, തലശ്ശേരി തീരദേശ സ്റ്റേഷന്, കൂത്തുപറമ്പ്, കതിരൂര്‍ സ്റ്റേഷനുകളാണ് കണ്ണൂർ സിറ്റിക്ക് കീഴിൽ വരുക.
കണ്ണൂർ കോർപറേഷൻ യാഥാർഥ്യമായപ്പോൾ തന്നെ പൊലീസിൽ നടപ്പാക്കേണ്ട റൂറൽ ഒാഫിസ് മാറ്റമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. റൂറൽ ഒാഫിസ് ആസ്ഥാനം മലയോരത്തേക്ക് മാറ്റാനായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം ആലോചിച്ചിരുന്നത്.
റൂറൽ ഒാഫിസ് സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ പയ്യന്നൂർ, ശ്രീകണ്ഠപുരം, മട്ടന്നൂർ എന്നിവിടങ്ങളാണ് ആദ്യം പരിഗണിച്ചത്. എന്നാൽ, നിലവിൽ മാങ്ങാട്ടുപറമ്പ് ആസ്ഥാനമായാണ് സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കണ്ണൂർ സിറ്റി പൊലീസിന് കീഴിലാണ് വരുക.
മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ മികച്ച സൗകര്യങ്ങളോടുകൂടിയുള്ള നിരവധി കെട്ടിടങ്ങളുള്ളതിനാലാണ് റൂറൽ ആസ്ഥാനമായി തിരഞ്ഞെടുത്തത്. കണ്ണൂര്‍ റൂറലിന് കീഴിൽ ഇരിട്ടി സ്റ്റേഷന്, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, പേരാവൂര്‍, കേളകം, മുഴക്കുന്ന്, ഇരിക്കൂര്‍, മാലൂര്‍, തളിപ്പറമ്പ്്, പഴയങ്ങാടി, പരിയാരം, പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, ആലക്കോട്, കുടിയാന്മല, ശ്രീകണ്ഠപുരം, പേരാവൂർ എന്നീ സ്റ്റേഷനുകൾ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.