കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് സർവിസിന് തുടക്കം
text_fieldsകണ്ണൂർ: പുതുതായി ആരംഭിച്ച കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് സർവിസ് കണ്ണൂരിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരിൽനിന്നും ദിവസവും വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ബസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട്, കോയമ്പത്തൂർ, സേലം, ആത്തൂർ, കടലൂർ വഴി അടുത്ത ദിവസം രാവിലെ 7.45ന് പുതുച്ചേരിയിൽ എത്തും.
പുതുച്ചേരിയിൽനിന്നും രാത്രി ഏഴിന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 8.45ന് കണ്ണൂരിൽ തിരിച്ചെത്തും. മലബാർ, മാഹി പ്രദേശത്തുള്ളവർക്കും പുതുച്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സർവിസ് ഗുണം ചെയ്യും. എന്റെ കേരളം കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്, online.keralartc.com എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കൗൺസിലർ പി.കെ. അൻവർ, ഡി.ടി.ഒ വി. മനോജ്കുമാർ, സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ, നോർത്ത് സോൺ എക്സി. ഡയറക്ടർ ഷറഫ് മുഹമ്മദ്, സ്വിഫ്റ്റ് ഡി.ടി.ഒ വി.എം. താജുദ്ദീൻ, എഫ് ആൻഡ് എ ജില്ല ഓഫിസർ പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.