ചാലയിൽ ദുരന്തം വഴിമാറിയത് തലനാരിഴക്ക്; അവസരത്തിനൊത്തുയർന്ന് നാട്ടുകാർ
text_fieldsകണ്ണൂർ: വ്യാഴാഴ്ച ടാങ്കർലോറി മറിഞ്ഞ ചാലയിൽ അപകടം വഴിമാറിയത് തലനാരിഴക്ക്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ടാങ്കറിൽനിന്ന് ഉടൻ വാതകചോർച്ച ഉണ്ടായിരുന്നു.
ഭാഗ്യം കൊണ്ടാണ് അത് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കിൽ ടാങ്കർ പൊട്ടിത്തെറിച്ച് 2012ലെ ദുരന്തത്തിെൻറ തനിയാവർത്തനത്തിന് ചാല സാക്ഷിയാകുമായിരുന്നു. ടാങ്കറിൽനിന്നുള്ള വാതകചോർച്ച നിയന്ത്രണവിധേയമാക്കിയ ഫയർേഫാഴ്സും അവർക്കൊപ്പം ചേർന്ന് ൈകമെയ് മറന്ന് പ്രവർത്തിച്ച നാട്ടുകാരായ യുവാക്കളും അവസരത്തിനൊത്തുയർന്നു.
ടാങ്കറിൽനിന്നുള്ള വാതകം അന്തരീക്ഷത്തിൽ കലർന്ന് തീ പിടിക്കാതിരിക്കാൻ ഫയർഫോഴ്സ് തുടർച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. അതോടൊപ്പം മറിഞ്ഞ ടാങ്കറിൽനിന്ന് വാതകം പുറത്തേക്ക് വരുന്ന ഭാഗങ്ങളിൽ മണ്ണിട്ട് ചോർച്ച തടയുകയുമാണ് ചെയ്തത്.
ഇങ്ങനെ ടാങ്കറിന് ചുറ്റും മണൽതിട്ട തീർക്കാൻ ഞൊടിയിടയിൽ മണ്ണ് ചുമന്ന് എത്തിച്ചുനൽകിയത് നാട്ടുകാരായ യുവാക്കളാണ്. ഒരുപക്ഷേ, ജീവൻപോലും പണയപ്പെടുത്തിയുള്ള ഈ രക്ഷാപ്രവർത്തനമാണ് വലിയൊരു ദുരന്തം തടയാൻ തുണയായത്.
കോഴിക്കോട്ടുനിന്നും മംഗളൂരുവിൽനിന്നും വിദഗ്ധർ എത്തിയാണ് മറിഞ്ഞ ടാങ്കറിലെ പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റിയത്. വിദഗ്ധർ എത്തുന്നതുവരെ ചോർച്ച നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞതാണ് രക്ഷാപ്രവർത്തനം എളുപ്പമാക്കിയതെന്നും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ സത്വര ഇടപെടൽ അഭിനന്ദനം അർഹിക്കുന്നുവെന്നും ഐ.ഒ.സിയിൽനിന്നുള്ള വിദഗ്ധർ പറഞ്ഞു.
ഗതാഗതം ഉടൻ വഴിതിരിച്ചുവിട്ട പൊലീസ് പ്രദേശവാസികളെ ഉടൻ മാറ്റാനും ഉണർന്നുപ്രവർത്തിച്ചു. പൊലീസിെൻറയും ജില്ല ഭരണകൂടത്തിെൻറ മുന്നറിയിപ്പുകളോട് സഹകരിച്ച പൊതുജനം അപകടമേഖലയിലേക്ക് കാര്യമില്ലാതെ ഓടിയെത്തുന്ന ശീലം മാറ്റിവെച്ചതും രക്ഷാപ്രവർത്തനത്തിന് തുണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.