പ്ലാസ്റ്റിക്കിന് ബദലൊരുക്കാൻ കണ്ണൂർ
text_fieldsകണ്ണൂർ: പ്ലാസ്റ്റിക് ഉൽപന്നങ്ങളോട് എെന്നന്നേക്കുമായി 'ഗുഡ് ബൈ' പറയാനുള്ള തീവ്രശ്രമത്തിലാണ് ജില്ല ഭരണകൂടം. ഇതിെൻറ ഭാഗമായി ഊർജിത പ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലടക്കം നടപ്പാക്കുന്നത്. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നഗരസഭകളിലും ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം രൂപവത്കരിക്കാന്‍ തീരുമാനമായി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി തടയുകയാണ് ലക്ഷ്യം. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിെൻറ അധ്യക്ഷതയില്‍ നടന്ന 'പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്' യോഗത്തിലാണ് തീരുമാനം. നഗരസഭ പരിധിയിലെ എല്ലാ കച്ചവടസ്ഥാപനങ്ങളിലും ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തു നിരോധനം സംബന്ധിച്ച സ്റ്റിക്കര്‍ പതിക്കും.
നഗരസഭ തലത്തില്‍ ബദല്‍ ഉൽപന്ന-പ്രദര്‍ശന വിപണന മേള നടത്തും. മത്സ്യ-ഇറച്ചി വില്പനശാലകളിലെ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനും ബദല്‍ ഉൽപന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ തലത്തില്‍ പ്രത്യേക കാമ്പയിന് സംഘടിപ്പിക്കും. നഗരസഭ, പഞ്ചായത്ത് പരിധിയിലെ ഉത്സവ-ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് നഗരസഭകള്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിർദേശിച്ചു. നൂറുശതമാനം യൂസര്‍ ഫീ പിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളെയും ഹരിത കര്മസേനകളെയും ബ്ലോക്ക് തലത്തില്‍ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച സര്‍ക്കാര്‍ ഹരിത സ്ഥാപനങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പുരസ്കാരം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയിലെ നഗരസഭ ചെയര്മാന്മാര്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 2021 ജനുവരി ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞ ചൊല്ലല്‍ സംഘടിപ്പിക്കും.
ഒറ്റത്തവണ പ്ലാസ്റ്റിക്മുക്ത ജില്ല പദ്ധതിയുടെ ഭാഗമായി എല്ലായിടങ്ങളിലും അടിയന്തരമായി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അയൽക്കൂട്ടങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ബഹിഷ്കരണ പ്രതിജ്ഞയെടുക്കാനും നിർദേശമുണ്ട്. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനും തദ്ദേശ സ്ഥാപനങ്ങളില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. കാമ്പയിനിെൻറ ഭാഗമായി പൊലീസ് മൈതാനിയില്‍ നടക്കുന്ന ജില്ലതല ബദല്‍ ഉൽപന്ന പ്രദര്‍ശന മേളയിലും പൊതുജനങ്ങളുടെ മികച്ച പ്രതികരണമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.