കണ്ണൂർ സർവകലാശാല യൂനിയൻ: എസ്.എഫ്.ഐക്ക് ഉജ്ജ്വല ജയം
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി 23ാം തവണയും എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. മുഴുവൻ സീറ്റിലും നാലിൽ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സ്ഥാനാർഥികൾ ജയിച്ചുകയറിയത്. ചെയർമാനായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് രണ്ടാം വർഷ എം.സി.ജെ വിദ്യാർഥിയുമായ കെ. സാരംഗ് തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി കാസർകോട് ജില്ല കമ്മിറ്റി അംഗവും പയ്യന്നൂർ നെഹ്‌റു കോളജ് മൂന്നാംവർഷ മലയാളം ബിരുദ വിദ്യാർഥിനിയുമായ പി. അശ്വതിയും വിജയിച്ചു.
വൈസ് ചെയർമാനായി മോറാഴ കോഓപറേറ്റിവ് കോളജിലെ വി. ആദർശ്, ലേഡി വൈസ് ചെയർപേഴ്‌സനായി മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളജ് മൂന്നാം വർഷ ബി.കോം വിദ്യാർഥി എ. ആര്യ, ജോയന്റ് സെക്രട്ടറിയായി കിനാനൂർ കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാം വർഷ ബി.കോം വിദ്യാർഥി കെ.പി. വൈഷ്‌ണവ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ല എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് കാസർകോട് ഗവ. കോളജ് മൂന്നാം വർഷ ബി.എ മലയാളം വിദ്യാർഥി അഖിൽ രാജ് (കാസർകോട്), നിർമലഗിരി കോളജ് ബി.എ. ഇംഗ്ലീഷ് വിദ്യാർഥിനി സി. ആതിര (കണ്ണൂർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ല എക്‌സിക്യൂട്ടിവായി എസ്.എഫ്.ഐ സ്ഥാനാർഥി ശിവപ്രഭ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.