Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരുണ്യ യാത്രയിൽ...

കാരുണ്യ യാത്രയിൽ സമാഹരിച്ചത് ഒന്നേകാൽ ലക്ഷം

text_fields
bookmark_border
treatment help
cancel
camera_alt

യൂ​സ​ഫ്

ചൊ​ക്ലി: ക​ര​ൾ​രോ​ഗം ബാ​ധി​ച്ച ക​രി​യാ​ട്‌ പ​ള്ളി​ക്കു​നി സേ​ട്ടു​മു​ക്കി​ന്‌ സ​മീ​പ​ത്തെ താ​ഴെ​കാ​ട്ടി​ൽ ടി.​കെ. യൂ​സ​ഫി​ന്റെ ചി​കി​ത്സ​ക്കാ​യി ചൊ​ക്ലി​യി​ലെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ കാ​രു​ണ്യ യാ​ത്ര​യി​ൽ 1,27, 500 രൂ​പ സ​മാ​ഹ​രി​ച്ചു. താ​ഴെ ചൊ​ക്ലി സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന യൂ​സ​ഫി​ന്റെ ചി​കി​ത്സ​ക്കാ​യി രൂ​പ​വ​ത്ക​രി​ച്ച ക​മ്മി​റ്റി​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ്‌ 132 ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ക​ളാ​ഴ്ച കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ യൂ​സ​ഫ്‌ ഇ​പ്പോ​ൾ പോ​ണ്ടി​ച്ചേ​രി ജി​പ്മെ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്‌. വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​ന്‌ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യം തേ​ടി​യ​ത്.

പാ​നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ശോ​ഭ​ന കു​ന്നു​ള്ള​തി​ൽ ചെ​യ​ർ​മാ​നാ​യും കോ​ടൂ​ർ ബാ​ല​ൻ ക​ൺ​വീ​ന​റാ​യും സി.​പി. സു​നീ​ജ്‌ ​ട്രഷററുമാ​യി ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പെ​രി​ങ്ങ​ത്തൂ​ർ ബ്രാ​ഞ്ചി​ൽ ടി.​കെ. യൂ​സ​ഫ്‌ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​യു​ടെ ​പേ​രി​ൽ അ​ക്കൗ​ണ്ടും തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 40428101065800. ഐ.​എ​ഫ്‌.​എ​സ്‌.​സി: KLGB0040428. ഫോ​ൺ: 9048704843.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helptreatmentTK Yoosuf
News Summary - Karunya Yatra collected for TK Yoosuf's treatment
Next Story