ആറളം ഫാം സമരം പിന്‍വലിച്ചു
text_fieldsകേളകം: ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാമിലെ തൊഴിലാളികളും ജീവനക്കാരും 50 ദിവസമായി നടത്തി വന്ന സമരം താൽക്കാലികമായി പിൻവലിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളും ജനപ്രതിനിധികളും ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂർവം പരിഗണിക്കാം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സംയുക്ത ട്രേഡ് യൂനിയനുകള്‍ നടത്തിയ സമരം താൽക്കാലികമായി പിന്‍വലിച്ചത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഇ. എസ്. സത്യൻ, കെ. കെ. ജനാർദനൻ, കെ. ടി. ജോസ്, ആൻറണി ജേക്കബ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ നേരിൽകണ്ട് ആറളം ഫാമിലെ വിഷയങ്ങൾ അവതരിപ്പിച്ചത്.
വിഷയത്തിൽ അനുഭവപൂർവമായ നടപടികൾ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഇവർക്ക് ഉറപ്പുനൽകിയതോടെ ഫാമിലെത്തി തൊഴിലാളികളോട് കൂടി ആലോചിച്ചാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.