ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നടപടി തുടങ്ങി; കണ്ടത്തിയത് നാല് കാട്ടാനകളെ
text_fieldsകേളകം: ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പ് വീണ്ടും നടപടി തുടങ്ങി. നാല് കാട്ടാനകളെ കണ്ടെത്തി. ആറളം കൊട്ടിയൂർ വനപാലകരുടെയും റാപ്പിഡ് െറസ്പോൺസ് ടീമിെൻറയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിെൻറയും നേതൃത്വത്തിലാണ് കാട്ടാന തുരത്തൽ യജ്ഞം നടത്തിയത്.
കഴിഞ്ഞദിവസം യുവാവിനെ കൊലപ്പെടുത്തുകയും ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിലും നാശം വിതക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താനാണ് വനംവകുപ്പ് നടപടി ഊർജിതമാക്കിയത്.
ആറളം വന്യജീവി സങ്കേതം വാർഡൻ എ. ഷജ്ന കരീം, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ അനാസ്, ആറളം അസി. വാർഡൻ സോളമൻ തോമസ് ജോർജ്, കൊട്ടിയൂർ റേഞ്ച് ഓഫിസർ വി. ബിനു, നരിക്കടവ് സെക്ഷൻ െഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആർ.ആർ.ടി െഡപ്യൂട്ടി റേഞ്ചർ വി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആറളത്ത് കാട്ടാന തുരത്തൽ നടപടി ഊർജിതമാക്കിയത്.
നാലാം ബ്ലോക്കിലാണ് നാല് കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.