ആറളം ഫാം തരിശാക്കി കാട്ടാനക്കൂട്ടങ്ങൾ
text_fieldsകേളകം: വൈവിധ്യവത്കരണത്തിലൂടെ ഫാമിനെ രക്ഷിക്കാനുള്ള മാർഗങ്ങൾ തുടരുമ്പോൾ മറുവശത്ത് കാട്ടാനക്കൂട്ടങ്ങൾ ഫാമിന്റെ പ്രധാന വരുമാന സ്രോതസ്സായ തെങ്ങുകൾ കുത്തിവീഴ്ത്തി നശിപ്പിക്കുന്നത് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ആറളം ഫാമിലെ അഞ്ചാം ബ്ലോക്കിൽ കാട്ടനക്കൂട്ടം കുത്തി വീഴ്ത്തിയത് 60ഓളം തെങ്ങുകൾ.
ഫാമിൽ ആനകൾ സ്ഥിരമായി തമ്പടിച്ചിരുന്ന ഒന്ന്, രണ്ട് ബ്ലോക്കുകളിലെ തെങ്ങുകൾ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. പാട്ടത്തിനെടുത്തവർ കാട്ടാനയേയും കുരങ്ങിനേയും തുരത്താൻ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇവർ ആനകളെ തുരത്താൻ ശ്രമം തുടടങ്ങിയതോടെ അവ അഞ്ചാം ബ്ലോക്കിലേക്ക് നീങ്ങുകയും അവിടെ കേന്ദ്രീകരിക്കുകയും ചെയ്തു. പത്തിലധികം ആനകളാണ് ഇവിടെ കൂട്ടാമായി എത്തി തെങ്ങുകൾ കുത്തി വീഴ്ത്തുന്നത്.
ഒരേ സമയം ഇരുപതിലേറെ തെങ്ങുകൾ കുത്തി വീഴ്ത്തുകയും ഇവയുടെ തളിർ ഓലകളും മധുരമുള്ള കാണ്ഡവും മറ്റും ഭക്ഷണമാക്കുകയാണ്. ഏറെ വരുമാനം ലഭിച്ചിരുന്ന തെങ്ങുചെത്തും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആയിരത്തോളം തെങ്ങുകൾ കള്ള് ചെത്താൻ നൽകിയിരുന്നു. എൺപതോളം പേർക്ക് ചെത്ത് തൊഴിലിൽ ലഭിക്കുകയും ചെയ്തു. എന്നാൽ, ആനപ്പേടിമൂലം പല തൊഴിലാളികളും എത്താതായതോടെ ചെത്ത് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.