ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു
text_fieldsകേളകം: യേശുവിെൻറ ജറൂസലമിലേക്കുള്ള രാജകീയ പ്രവേശനത്തിെൻറ ഓര്‍മപുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. ഓശാന ഞായറിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു.
50 ദിവസത്തെ നോമ്പാചരണത്തിെൻറ വിശുദ്ധി കാത്തുസൂക്ഷിച്ചാണ് ഓശാന ഞായര്‍ ആചരിച്ചത്. മലയോരത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന തുടങ്ങിയ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. ഓശാന ഞായര്‍ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാര് കാര്‍മികത്വം വഹിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ ദേവാലയങ്ങളില്‍ ഓശാന ശുശ്രൂഷകള്‍ നടന്നത്. ഒരാഴ്ച നീളുന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങളുടെ സമാരംഭം കുറിക്കുന്നതാണ് ഓശാന.
ചുങ്കക്കുന്ന് ഫാത്തിമമാത ഫൊറോന ദേവാലയത്തില്‍ ഫാ. ജോയി തുരുത്തേല്‍, പാല്‍ചുരം ചവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തില്‍ ഫാ. ബാബു മാപ്ലശ്ശേരി, കൊട്ടിയൂര്‍ സെൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഫാ. ബെന്നി മുതിരകാലായില്‍, ഒറ്റപ്ലാവ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഫാ. സജി കൊച്ചുപ്പാറയില്, നെല്ലിയോടി സെൻറ് ജൂഡ് ദേവാലയത്തില്‍ ഫാ. സിജിഷ് പുത്തന്‍പുര, അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ദേവാലയത്തില്‍ ഫാ. സെബാസ്റ്റ്യന്‍ കീഴത്ത്, അമ്പായത്തോട് സെൻറ് ജോര്‍ജ് ദേവാലയത്തില്‍ ഫാ. ജോസഫ് ഉറുമ്പില്‍, കേളകം സാന്‍ജോസ് ദേവാലയത്തില്‍ ഫാ. അബ്രഹാം നെല്ലിക്കല്‍, വെള്ളൂന്നി േപ്രാവിഡന്‍സ് ദേവാലയത്തില്‍ ഫാ. ജോസ് തയ്യില്‍, ശാന്തിഗിരി സെൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഫാ. സുനില്‍ മഠത്തില്‍, പേരാവൂര്‍ ഫൊറോന ദേവാലയത്തില്‍ ഫാ. തോമസ് കൊച്ചുകരോട്ട്, കേളകം സെൻറ് ജോര്‍ജ് വലിയപള്ളിയില്‍ ഫാ. ഷിബു, സെൻറ് തോമസ് ശാലോം പള്ളിയില്‍ ഫാ. നോബിന് കെ. വര്‍ഗീസ്, കേളകം സെൻറ് മേരീസ് സുറോന പള്ളിയില്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര എന്നിവര്‍ ഓശാന തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.